Your Image Description Your Image Description
Your Image Alt Text

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് നേട്ടമല്ലെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ വിഷയങ്ങളുന്നയിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് യാത്രയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാജ്യം നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുതിയ യാത്ര ഊന്നല്‍നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റില്‍നിന്ന് 146 എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനല്‍നയങ്ങളും തൊഴില്‍നിയമങ്ങളും ഏകാധിപത്യ സ്വഭാവമുള്ളതാണ്. ബി.ജെ.പി.ക്കൊപ്പം പോയാല്‍ കളങ്കിതര്‍, നിഷ്‌കളങ്കിതരാകുന്ന സ്ഥിതിവിശേഷമാണ്. ലക്ഷദ്വീപില്‍പ്പോയി ഫോട്ടോ സെഷന്‍ നടത്തുന്ന പ്രധാനമന്ത്രി സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ഇതുവരെ പോയിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *