Your Image Description Your Image Description
Your Image Alt Text

ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠ തത്സമയം ജനങ്ങളിലെത്തിക്കാനൊരുങ്ങി ബി.ജെ.പി.ബൂത്തുതലങ്ങളിൽ വലിയ സ്‌ക്രീനൊരുക്കി ചടങ്ങ് തത്സമയം കാണിക്കണമെന്ന് നിർദേശം നൽകിയതായാണ് വിവരം. കൂടാതെ ഭക്ഷണവിതരണം, വസ്ത്രവിതരണം അടക്കമുള്ള സാമൂഹികപ്രവർത്തനങ്ങൾ നടത്താനും നിർദേശമുണ്ട്.

14 മുതൽ അയോധ്യയിൽ ചടങ്ങുകൾ തുടങ്ങും. 22-ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഒട്ടേറെ പ്രമുഖർ പങ്കെടുക്കും. 10,000-15,000 പേർ ചടങ്ങിനെത്തുമെന്ന് ശ്രീറാം ജന്മഭൂമി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *