Your Image Description Your Image Description
Your Image Alt Text

വനിതാ ഗുസ്തിതാരങ്ങൾ ഉന്നയിച്ച ലൈംഗികപീഡനക്കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. ലോക്‌സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പേരിൽ കുറ്റംചുമത്തണമെന്ന് പോലീസ് ഡൽഹി കോടതിയിൽ ആവശ്യപ്പെട്ടു.

കുറ്റാരോപണങ്ങളെക്കുറിച്ചുള്ള വാദങ്ങൾ അവസാനിപ്പിച്ചതിനാലും പരാതിയിലുന്നയിച്ചിരിക്കുന്ന ചില സംഭവങ്ങൾ വിദേശത്ത് നടന്നതുകൊണ്ടും അവ ഡൽഹിയിലെ കോടതികളുടെ അധികാരപരിധിയിൽ വരുന്നില്ല എന്ന പ്രതികളുടെ വാദത്തെ പോലീസ് എതിർത്തു.

ഡൽഹി ഉൾപ്പെടെ ഇന്ത്യക്കകത്തും വിദേശത്തും പ്രതി നടത്തിയ ലൈംഗികാതിക്രമസംഭവങ്ങളും ഇതേ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് പോലീസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പ്രിയങ്ക രാജ്പുതിനെ അറിയിച്ചു. അതിനാൽ, ബ്രിജ് ഭൂഷണിന്റെ പേരിൽ കുറ്റംചുമത്തണമെന്നും ആവശ്യപ്പെട്ടു. കേസ് ജനുവരി 20-ന് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *