Your Image Description Your Image Description

കോഴിക്കോട്; വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ. മൂന്ന് ആസാം സ്വദേശികളെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടുതല്‍പ്പേര്‍ സംഘത്തിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അജി ജൂള്‍ ഹക്ക്, ഫൈസുദ്ദീന്‍, അബ്ദുള്ള എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂര്‍ സ്വദേശിയാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്. മൂന്നു ലക്ഷം രൂപ ഇയാളില്‍ നിന്ന് സംഘം തട്ടിയെടുത്തു. സുഹൃത്തായ കണ്ണൂര്‍ സ്വദേശി നിന്ന് പണം തട്ടാന്‍ ശ്രമിച്ചപ്പോഴാണ് സംഘം പിടിയിലാകുന്നത്. തട്ടിപ്പാണന്നു മനസ്സിലാക്കിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് സ്വര്‍ണക്കട്ടിയെന്ന പേരില്‍ മുക്കുപണ്ടം കൈമാറാന്‍ സംഘം കോഴിക്കോടെത്തിയപ്പോള്‍ പിടികൂടുകയുമായിരുന്നു.

വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരാണ് ഇവര്‍. പെഴ്സ്, മൊബൈല്‍, ഫോണ്‍ സ്വര്‍ണക്കട്ടി എന്നിവ പൊലിസ് പിടിച്ചെടുത്തു. പരസ്പരം പിടിക്കപ്പെടാതിരക്കാന്‍ ഇവര്‍ മൊബൈല്‍ നമ്പറുകള്‍ സേവ് ചെയ്തിരുന്നില്ല. കൈയില്‍ മറ്റൊരു സിമ് കാര്‍ഡ് സൂക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *