Your Image Description Your Image Description

വിദ്യാർഥിരാഷ്ട്രീയ നിരോധനമാണ് ലഹരിവ്യാപനത്തിന് പ്രധാന കാരണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ പറഞ്ഞു. സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവും സിഐടിയു നേതാവും ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറിയുമായിരുന്ന ബെന്നിയുടെ (സി.ജി. ഫ്രാൻസിസ് ) രക്തസാക്ഷിത്വ വാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാർ ലഹരിക്കടിപ്പെടുന്നത് ഗൗരവമായി കാണണം. ഹിന്ദുമതത്തിന് ആയിരക്കണക്കിനു വർഷത്തെ പാരമ്പ്യര്യമുണ്ടെങ്കിലും ഹിന്ദു തീവ്രവാദത്തിന് നൂറുവർഷത്തെ പഴക്കമാണുള്ളത്. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കണമെന്ന ചിലരുടെ ആഹ്വാനവും സ്വപ്നവുമാണ് തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ടത്. ആർഎസ്എസ്, ബിജെപി സംഘടനകളെ എതിർക്കാൻ കോൺഗ്രസ് ഇപ്പോഴും തയ്യാറാകുന്നില്ലെന്നും കോൺഗ്രസിലെ ഒരു വിഭാഗം കോലീബി സംഖ്യവാദികളാണെന്നും പി. ജയരാജൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *