Your Image Description Your Image Description

നമ്മളൊക്കെ മാറാ രോഗങ്ങൾ വിലക്ക് വാങ്ങുന്നവരാണ് . നമ്മുടെ നാട്ടിലും വീട്ടിലുമൊക്കെയുണ്ടെങ്കിലും വഴിയിൽ കാണുന്നവയെല്ലാം വാങ്ങിക്കൊണ്ടുവരും , ഇത് നമ്മൾ മലയാളികളുടെ ഒരു സ്വഭാവമാണ് , ഒരു ഫ്രൂട്സ് കട കണ്ടാൽ കേറി എന്തെങ്കിലുമൊന്ന് വാങ്ങാതെ പോകില്ല .

ഇത് പറയാൻ കാരണം നമ്മുടെ നാട്ടിലിപ്പോൾ മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ നിറയുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങകളാണ് . പണ്ട് സുലഭമായിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല.

പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മാങ്ങയാണ് വിപണിയിൽ സുലഭം.
കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാങ്ങകൾക്ക് തിരിച്ചടിയായത്. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്.

ഈ മാസത്തോടെ മാമ്പഴ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 150 മുതൽ 280 രൂപ വരെയാണ് വില. പക്ഷെ നമുക്ക് കിട്ടുന്ന മാങ്ങകൾ പാകമാകാതെ കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിചു കൊണ്ടുവരുന്നതാണ് .

ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വലുതാണ്. കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങകളുടെ ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും. ക്ഷീണം, തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്‌നം എന്നിവയ്ക്ക് കാത്സ്യം കാർബൈഡ് ഉപയോഗം കാരണമാകും. ഭാവിയിൽ അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാക്കും.

മാങ്ങകൾ മാത്രമല്ല പച്ചക്കറികളും , ചിക്കനുകളും ഇതാണ് സ്ഥിതി . ഇവയെല്ലാം രാസ വസ്തുക്കൾ അടിച്ചും കുത്തിവച്ചും പാകമാക്കി കൊണ്ടുവന്ന് നമുക്ക് തരുന്നു , തമിഴ്‌നാട്ടിൽ നമുക്ക് മാത്രം തരാൻ പച്ചക്കറികളുടെ തോട്ടമുണ്ടെന്നാണ് പല മാധ്യമങ്ങളും കണ്ടുപിച്ചു റിപ്പോർട്ട് ചെയ്തിട്ടുള്ളത് .

അവിടുത്തുകാർ ആ തോട്ടങ്ങളിലെ പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കാറില്ല , അതൊക്കെ വിഷം ചേർത്ത് നമുക്ക് കൊണ്ടുത്തരും . ഇവിടെ ക്യാൻസർ പകർച്ചവ്യാധി പോലെ പടർന്ന് പിടിക്കുകയാണ് , നൂർ പേരിൽ പത്തു ക്യാൻസർ രോഗികളുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *