Your Image Description Your Image Description

പ്രളയസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനുമായി മാർച്ച്‌ 26ന് വൈകിട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ കഞ്ഞിപ്പാടം ഭാഗത്ത് മോക്ഡ്രിൽ നടത്തും. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെയും ജനങ്ങളെയും വിവിധ വകുപ്പുകളെയും ഉൾപ്പെടുത്തിയാണ് അമ്പലപ്പുഴയിൽ മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന്‌ അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിന്റെ ഭാഗമായ ടേബിൾ ടോപ്പ് എക്സർസൈസ് 24ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *