ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ജമ്മു കാഷ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്. ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.
ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം