Your Image Description Your Image Description

സി.​യു.​ഇ.​ടി-​യു.​ജി​ പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ല​സ് ടു/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​വി​ധ സം​സ്ഥാ​ന/ സ്വ​കാ​ര്യ/ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ബി​രു​ദ​ത​ല​ത്തി​ലു​ള്ള കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നുള്ള അ​വ​സ​ര​മാണ് ഈ പരീക്ഷ നൽകുന്നത്. പരീക്ഷയ്ക്ക് മാ​ർ​ച്ച് 22 വ​രെ https://cuet.nta.nic.in/ എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷ സമർപ്പിക്കാം. ബി.​എ, ബി.​എ​സ്‍സി, ബി.​കോം തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ൾ​ക്ക് പു​റ​മെ ബി.​ടെ​ക്, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി കോ​ഴ്‌​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് മാ​ന​ദ​ണ്ഡ​മാ​വു​ന്ന​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ സ​വി​ശേ​ഷ​ത​ക​ളു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് സി.​യു.​ഇ.​ടി (യു.​ജി).

ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് എ​ട്ട് മു​ത​ൽ ജൂ​ൺ ഒ​ന്ന് വ​രെ​ നടക്കും. ഇ​ത്ത​വ​ണ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സമർപ്പിക്കാം. 46 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, 40ല​ധി​കം സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, 30 ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, 160ല​ധി​കം സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, പ​ത്തോ​ളം മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ബി.​എ, ബി.​എ​സ്‍സി, ബി​കോം, ബി.​ബി.​എ, ബി​ടെ​ക്, ഇ​ന്റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ.​ബി, ബി.​വോ​ക് തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള മാനദണ്ഡമാണ് സി.​യു.​ഇ.​ടി (യു​ജി).

അതേസമയം ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യാ​ണ് നടക്കുന്നത്. 13 ഭാ​ഷാ വി​ഷ​യ​ങ്ങ​ളും 23 ഡൊ​മൈ​ൻ സ്പെ​സി​ഫി​ക് വി​ഷ​യ​ങ്ങ​ളും ഒ​രു ജ​ന​റ​ൽ ടെ​സ്റ്റും അ​ട​ക്കം 37 വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ക്കും. ഒ​രു അ​പേ​ക്ഷ​ക​ന് അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ വ​രെ തി​ര​ഞ്ഞെ​ടു​ക്കാം. മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 1000 രൂ​പ​യും പി​ന്നീ​ട് വ​രു​ന്ന ഓ​രോ വി​ഷ​യ​ത്തി​നും 400 രൂ​പ വീ​ത​വു​മാ​ണ് പ​രീ​ക്ഷ ഫീ​സ് അടയ്ക്കേണ്ടത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ള​വു​ണ്ട്. വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ ഉ​യ​ർ​ന്ന ഫീ​സ് കൊ​ടു​ക്കേ​ണ്ടി​വ​രും. കൂടാതെ മ​ൾ​ട്ടി​പ്ൾ ചോ​യ്സ് രീ​തി​യി​ലു​ള്ള ഒ​ബ്ജ​ക്ടി​വ് ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ല​യാ​ള​മ​ട​ക്കം 13 ഭാ​ഷ​ക​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​വും. ഓ​രോ ദി​വ​സ​വും ഒ​ന്നി​ല​ധി​കം ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഓ​രോ പേ​പ്പ​റി​നും 50 ചോ​ദ്യ​ങ്ങ​ൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *