Your Image Description Your Image Description

ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ഇംഫാൽ, ​ഗുവാഹത്തി മേഖലകളിൽ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർക്ക് അഭിനന്ദനങ്ങളെന്ന് അമിത് ഷാ പറഞ്ഞു. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്നും അമിത് ഷാ വ്യക്തമാക്കി.

“മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ലക്ഷ്യത്തിന്റെ ഭാ​ഗമായി അസമിൽ 88 കോടിയുടെ ലഹരിമരുന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. ഇംഫാൽ, ​ഗുവാഹത്തി മേഖലകളിൽ മയക്കുമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്‌ട്ര ലഹരിമരുന്ന് ശൃംഖലയിലെ നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള വേട്ട തുടരുകയാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ദേശീയ സുരക്ഷ നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *