Your Image Description Your Image Description

മലയാള സിനിമയിലേക്ക് ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നടനാണ് ഹേമന്ത് മേനോൻ. ഡോക്ടർ ലൗ, ഓർഡിനറി എന്നീ സിനിമകളിലും ഹേമന്ത് ഭാഗമായിട്ടുണ്ട്. 25ഓളം സിനിമകളിൽ അഭിനയിച്ച നടൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഔസേപ്പിൻ്റെ ഒസ്യത്താണ്.ഇപ്പോൾ ചിത്രത്തെ കുറിച്ചും ഔസേപ്പിൻ്റെ ഒസ്യത്തിൽ ഒരു പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ച വിജയരാഘവനെക്കുറിച്ചും സംസാരിക്കുകയാണ് ഹേമന്ത്.

വിജയരാഘവൻ ഒരു ആക്ടിങ് യൂണിവേഴ്സ് ആണെന്നും അഭിനയത്തെക്കുറിച്ച് ഒരുപാട് പറഞ്ഞുതരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറയുകയാണ് ഹേമന്ത്. ഭയങ്കര ദേഷ്യക്കാരനാണ് വിജയരാഘവനെന്നും എന്നാൽ വളരെ ജെനുവിൻ ആയിട്ടുള്ള ആളാണെന്നും ഹേമന്ത് പറയുന്നു.
സില്ലിമോങ്ക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹേമന്ത് ഇക്കാര്യം പറഞ്ഞത്. ‘കുട്ടേട്ടനെപ്പറ്റി (വിജയരാഘവൻ) പറയാൻ ഞാൻ ആരും ആയിട്ടില്ല. പുള്ളി ഒരു ആക്ടിങ് യൂണിവേഴ്സാണ് നമുക്ക്. ഭയങ്കര സ്നേഹമാണ് പുള്ളിക്ക്. ഒരാളെ ഇഷ്ടപ്പെട്ടാൽ പിന്നെ ഇഷ്ടപ്പെട്ടതാണെന്നെ വിശ്വസിക്കുകയുള്ളു. നമുക്ക് അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പറഞ്ഞ് തരാൻ ആഗ്രഹമുള്ള വ്യക്തിയാണ്. കാര്യങ്ങൾ പറഞ്ഞ് പഠിപ്പിച്ച് തരാൻ പുള്ളിക്ക് ഇഷ്ടമാണ്. എനിക്ക് അച്ഛനെപ്പോലെയുള്ള ഫീൽ കിട്ടുന്നയാളാണ് കുട്ടേട്ടൻ. കുട്ടേട്ടന് പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് എന്നാൽ ഭയങ്കര ജെനുവിൻ ആണ്. കുട്ടേട്ടൻ്റെ ക്യാരക്ടർ ട്രാൻഫർമേഷൻ ഭയങ്കരമായിരുന്നു. രാവിലെ വരുമ്പോൾ ചുള്ളനായിട്ട് നിന്ന് സംസാരിച്ച് പോകുന്നയാൾ മേക്കപ് റൂമിൽ നിന്നും വരുമ്പോഴേക്കും പുള്ളി വയസനായി ഒടിഞ്ഞു. പുള്ളി ഔസേപ്പായി മാറി വരുന്നതാണ്. പിന്നെ ഇരിക്കുമ്പോഴും എണീക്കുമ്പോഴും പുള്ളി ഔസേപ്പാണ്. മൊത്തത്തിൽ ഔസേപ്പായി മാറി. ഞങ്ങളൊക്കെ ഷോക്കായി. എങ്ങനെ ഇത് ചെയ്യുന്നുവെന്നോർത്ത്.
ഔസേപ്പായിട്ടുള്ള പുള്ളിയുടെ ജേർണിയും മാനറിസവും തിരിയുന്നതും നോക്കുന്നതുമൊക്കെ ഒരു മാജിക്കാണ്. എന്നെ ഏറ്റവും കൂടുതൽ സർപ്രൈസ് ചെയ്യിച്ച ആൾ കുട്ടേട്ടൻ തന്നെയാണ്,’ ഹേമന്ത് പറഞ്ഞു.

ആർ.ജെ. ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. വിജയരാഘവൻ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മാർച്ച് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രത്തിൻ്റ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *