Your Image Description Your Image Description

അഭിനയമികവ് കൊണ്ട് പ്രേക്ഷകപ്രീതി നേടിയ തെന്നിന്ത്യൻ സിനിമ നടൻമാരിലൊരാളാണ് അശോക് സെൽവൻ. പോർ തൊഴിൽ ആയിരുന്നു അശോക് സെൽവൻ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ താരം വിവാഹിതാനാകാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.തിരുനെൽവേലിയിൽ വച്ച് ഇരുവരും വിവാഹിതരായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 13 നാണ് ഇവരുടെ വിവാഹമെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ചെന്നൈയിൽ വിവാഹസത്ക്കാരവും സംഘടിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വിവാഹസത്ക്കാരത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരുടേയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

നിർമാതാവും നടനുമായ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി. ഇതുവരെ കീർത്തിയും അശോകും ഒന്നിച്ച് സ്ക്രീനിലെത്തിയിട്ടില്ല. പാ രഞ്ജിത്ത് ഒരുക്കുന്ന ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. 90 കളിലെ കഥയാണ് ചിത്രം പറയുന്നത്. സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി ചിത്രങ്ങളിൽ നായികയായി കീർത്തിയെത്തിയിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് താരങ്ങളിലൊരാളാണ് അശോക്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ താരമെത്തിയിരുന്നു.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ നായികയായെത്തിയ രമ്യ പാണ്ഡ്യന്റെ സഹോദരി കൂടിയാണ് കീർത്തി. ഓ മൈ കടവുളെ എന്ന ചിത്രമാണ് അശോക് സെൽവനെ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിലൂടെയാണ് താരത്തിന് കേരളത്തിലും നിരവധി ആരാധകരുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *