Your Image Description Your Image Description

പിണറായിയുടെ ധാർഷ്ട്യവും സഖാക്കളുടെ ഭീഷണിയും, ബ്രിട്ടാസിനെപ്പോലെയുള്ളവരെ കൂലിക്ക് വച്ചു കൊണ്ടുള്ള പി ആർ വർക്കും കൊണ്ട് ജനങ്ങളെ ചേർത്ത് പിടിക്കാൻ ഒരിക്കലും കഴിയില്ല അതിനൊക്കെ ദാ ഇതുപോലെ അവരുടെ മനസ്സ് കീഴടക്കണം , നന്മ ചെയ്യണം , ആളുകളെക്കൊണ്ട് നല്ലത് പറയിക്കണം .. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിടുന്ന ആശാവർക്കർമാരെ സന്ദർശിചിരിക്ക്യൻ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിനൊപ്പമാണ് കേന്ദ്രമന്ത്രി എത്തിയത്. മന്ത്രി എന്നാൽ ആരുടെയേലും ഒക്കെ കല്യാണം കൂടി കുറെ പാർട്ടി പരിപാടികളിലും പങ്കെടുത്ത് നടന്നാൽ പോരാ.. വോട്ട് ചെയ്ത അധികാരത്തിൽ കേറ്റിയ ജനങ്ങൾക്ക് വേണ്ടി കൂടി എന്തെങ്കിലുമൊക്കെ ചെയ്യണം. ഒരു മന്ത്രി എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുരേഷ്‌ഗോപി. പലവിധത്തിലുള്ള കുറ്റപ്പെടുത്തലും കളിയാക്കലുകളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും അദ്ദേഹം എപ്പോഴും ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള ആളാണ്. ഇപ്പോഴിതാ ആശാവർക്കർമാരെയും ചേർത്ത് പിടിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ആശ വര്ക്കര്മാരുടെ വീടും കുടിയും എല്ലാം സെക്രട്ടറിയേറ്റാണ്. വെയിലും മഴയും തരണം ചെയ്ത് ദിനം പ്രതി ആളി കത്തുന്ന അവരുടെ പ്രതിഷേധങ്ങള്‍ക്ക് മാറ്റ് കൂട്ടുകയാണ് ഈ പൊങ്കാല ദിനവും. കഴിഞ്ഞ 32 ദിനങ്ങളായി ആശമാര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുകയാണ്. നിസ്സാരമായ അവരുടെ ആവശ്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരും ആരോഗ്യ മന്ത്രിയും കണ്ണ് തുറക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോടെയാണ് അമ്മമാര്‍ നിവേദ്യം കാഴ്ച വയ്ക്കുന്നത്. അതിനാല്‍ പൊങ്കാല സമര്‍പ്പണത്തിന്റെ സന്തോഷത്തോടൊപ്പം കണ്ണീരിന്റെ ്അംശവും കൂടി ഇത്തവണത്തെ മഹോല്‍സവത്തില്‍ കലരുന്നുണ്ട് എന്ന് പറയാം. അവരില്‍ പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്മയെ അടുത്ത് കണ്ടുകൊണ്ട് പൊങ്കാല കഴിപ്പിച്ചവരാണ്. ഇന്ന് അതിനു കഴിയുന്നില്ലെങ്കിലും കഴിയുന്ന സാഹചര്യത്തില്‍ മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഈ അമ്മമാര്‍. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തരുമെന്നും വീട്ടില്‍ തിരികെ പോകാമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് ഇവര്‍. സിപിഎമ്മും സംസ്ഥാന സര്‍ക്കാറും ഇപ്പോഴും തള്ളിപ്പറയുന്ന ആശാ വര്‍ക്കര്‍മാറീ ചേർത്ത പിടിക്കുന്നത് ബിജെപിയും സുരേഷ്‌ഗോപിയും മാത്രമാണ്, സ്വാർത്ഥ ലാഭത്തിനു മൗനം പാലിക്കുന്ന പ്രതിപക്ഷം ഇനി എങ്കിലും കണ്ണ് തുറക്കണം. എസ്.യു.സി.ഐ എന്ന സംഘടനക്ക് കീഴില്‍ തുടങ്ങിയ സമരം ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആശാ വര്‍ക്കര്‍മര്‍ക്ക് പ്രതീക്ഷയായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും. അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് സൗജന്യ പൊങ്കാല കിറ്റ് വിതരണം ചെയ്‌ത്‌ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ സുരേഷ് ഗോപി എത്തിയിരുന്നു. അവിടെ വച്ചാണ് പൊങ്കാല കിറ്റ് എത്തിക്കാമെന്ന് അദ്ദേഹം ആശാ പ്രവർത്തകർക്ക് വാക്ക് നൽകിയത്. ഈ വാഗ്‌ദാനമാണ് മന്ത്രി പാലിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ തന്നെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിച്ചു നൽകുകയായിരുന്നു. ആശമാരുടെ സമരത്തിൽ തുടക്കം മുതൽ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളുകളിൽ ഒരാളാണ് സുരേഷ്. അതിന്റെ ഭാഗമായാണ് ഏറ്റവും ഒടുവിൽ ഇന്നത്തെ പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ ആശമാർക്ക് സൗജന്യമായി കിറ്റ് വിതരണവും അദ്ദേഹം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *