Your Image Description Your Image Description

തമിഴ് ഒരു ‘കാട്ടുമിറാണ്ടി’ ഭാഷയാണ് എന്നു പറഞ്ഞ് അപമാനിച്ചയാളുടെ ഫോട്ടോ പാര്‍ട്ടി ഓഫീസുകളില്‍ വെച്ച് ആരാധിക്കുന്നവരാണ് ഡിഎംകെ. ഭാഷ വിവാദം ഉണ്ടാക്കുന്ന ഡിഎംകെ സർക്കാരിന്റെ വായടപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബാര്‍ബേറിക് അഥവാ അപരിഷ്‌കൃതം എന്നതിന്റെ തമിഴ് വാക്കാണ് കാട്ടുമിറാണ്ടി. തമിഴിനെ കാട്ടുമിറാണ്ടി ഭാഷയെന്ന് വിളിച്ച് അപമാനിച്ചത് പെരിയാര്‍ എന്ന് വിളിക്കുന്ന ഇ.വി രാമസ്വാമി നായ്‌ക്കരാണ്. ലോക്‌സഭയില്‍ സംസാരിക്കവേയാണ് പെരിയാറിന്റെ പഴയ പ്രസ്താവനകള്‍ ഡിഎംകെയെ നിര്‍മ്മലാ സീതാരാമന്‍ ഓര്‍മ്മിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഡിഎംകെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തമിഴിനെ അപമാനിച്ചവരെ ഡിഎംകെ പൂജിച്ചു നടക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. തമിഴിനെ അപമാനിച്ചയാളുടെ ഫോട്ടോയിലും പ്രതിമയിലും മാല ചാര്‍ത്തി തൊഴുതു നടക്കുന്നവരാണ് ഡിഎംകെ. പാര്‍ലമെന്റിലെ ഡിഎംകെ ഓഫീസില്‍ പോലും അയാളുടെ ഫോട്ടോ വെച്ച് ഡിഎംകെക്കാര്‍ ആരാധിക്കുന്നുവെന്നും നിര്‍മ്മല പരിഹസിച്ചു. അപരിഷ്‌കൃതമായ സമരം നടത്തുകയാണ് ഡിഎംകെക്കാര്‍ എന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞതിനാണ് കേന്ദ്രമന്ത്രിക്കെതിരെ ഡിഎംകെ വലിയ പ്രതിഷേധമുയര്‍ത്തിയത്. തമിഴ് ഭാഷയെ തന്നെ അപരിഷ്‌കൃതം എന്ന് വിളിച്ച പെരിയാറിനെ പൂജിക്കുന്നവരുടെ ഇരട്ടത്താപ്പ് നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയത് ഡിഎംകെയ്‌ക്ക് നാണക്കേടായി മാറി. കേന്ദ്രത്തിനെതിരെ ജനങ്ങളെ തിരിക്കുന്നതിനായി ഇഎംകെ സർക്കാർ നടത്തുന്ന നാണംകെട്ട പ്രവർത്തികൾക്കുള്ള ത്രിയ്ച്ചാടി കൂടിയാണ് ഇത് . ഭാഷാവിവാദം കത്തിനിൽക്കെ ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയത്തെ “കാവി നയം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തേക്കാൾ ഹിന്ദി പ്രോത്സാഹിപ്പിക്കാനും അടിച്ചേൽപ്പിക്കാനുമാണ് ഈ നയം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ സ്‌റ്റാലിൻ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. മണ്ഡല അതിർത്തി പുനർനിർണയത്തേയും അദ്ദേഹം വിമർശിച്ചു. ഇത് ദക്ഷിണേന്ത്യയുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാളാനിന്നാണ് സ്റ്റാലിൻ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്‌നാടിനെതിരെ രംഗത്ത് വന്നിരുന്നു. തമിഴ് ഭാഷ പഠനത്തിനായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കൂടാതെ സ്‌റ്റാലിനും കൂട്ടരും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും പ്രധാൻ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *