Your Image Description Your Image Description
Your Image Alt Text

ഡോക്ടര്‍ ജോസ് പോള്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, നിയോ നാറ്റോളജി, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി.

നവജാതശിശു പരിപാലനത്തിന്റെ സങ്കീര്‍ണ്ണമായ മേഖലയില്‍ പോഷക ഘടകങ്ങളുടെ വലിയ പങ്ക് പരമപ്രധാനമാണ്, പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന ശിശുക്കളില്‍. എല്ലാം തികഞ്ഞ പോഷകാഹാരം എന്ന നിലയില്‍ അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പോംവഴി എന്നതില്‍ തര്‍ക്കമില്ല. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള നവജാതശിശുക്കള്‍ക്ക് അമ്മയുടെ മുലപ്പാല്‍ സമാനതകളില്ലാത്ത ഗുണഫലങ്ങളാണ് നല്‍കുന്നത്. പക്ഷെ അമ്മയുടെ സ്വന്തം മുലപ്പാല്‍ ലഭ്യമല്ലാതാവുക എന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഒരു ദാതാവ് നല്‍കുന്ന മുലപ്പാല്‍ അടുത്ത ഏറ്റവും മികച്ച പോംവഴിയായി മാറുന്നു. ഇവിടെ അത് ജീവന്‍ രക്ഷാ പോഷകമായാണ് മാറുന്നത്.

ദാതാവ് നല്‍കുന്ന മുലപ്പാലിന്റെ സുരക്ഷിതത്വവും നിലവാരവും ഉറപ്പാക്കുക എന്നത് അതിനെ ആശ്രയിക്കാന്‍ പോകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള നവജാതശിശുക്കളുടെ ആരോഗ്യം സുരക്ഷിതമാക്കുന്നതിന് വളരെ പ്രധാനമാണ്. മുലപ്പാല്‍ ദാനം നല്‍കുന്നവര്‍ കടുത്ത ആരോഗ്യ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാകും. പകര്‍ച്ചവ്യാധി രോഗ പരിശോധനകള്‍ അടക്കം. അതോടൊപ്പം തന്നെ മുലപ്പാല്‍ ശേഖരിക്കുന്ന വേളയില്‍ കടുത്ത ശുചിത്വ പ്രക്രിയകള്‍ പാലിക്കുകയും വേണം. കൃത്യമായ രീതിയില്‍ ശേഖരിച്ചുവയ്ക്കല്‍, ലേബല്‍ ചെയ്യല്‍, പാസ്ച്ചറൈസേഷന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാലിന്റെ പോഷക ഘടകങ്ങളുടെ അഖണ്ഡത ഉറപ്പ് വരുത്തല്‍ എന്നിവയും ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മുലപ്പാല്‍ മറ്റൊരു ഇടത്തേക്ക് കൊണ്ടു പോകുമ്പോള്‍ ഈ മുലപ്പാലിന്റെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ താപനില നിയന്ത്രിക്കുന്ന രീതികള്‍ അവലംബിക്കേണ്ടതുമുണ്ട്.

ഒരു ദാതാവ് നല്‍കുന്ന മുലപ്പാലിന്റെ തീര്‍ത്തും വ്യത്യസ്തമായ അനുകൂല ഘടകങ്ങള്‍ ആരായുകയാണ് ഈ ലേഖനം. മാസം തികയാതെ ജനിച്ച നവജാതശിശുക്കളില്‍ അത് സൃഷ്ടിക്കുന്ന വലിയ പ്രഭാവം, നവജാതശിശുക്കളെ ബാധിക്കാന്‍ ഇടയുള്ള ഉദരസംബന്ധമായ, ജീവാപായം പോലും സൃഷ്ടിക്കാന്‍ ഇടയുള്ള, നെക്രോടൈസിങ്ങ് എന്‍ഡറോകോളിറ്റിസ് (എന്‍ ഇ സി) എന്ന അവസ്ഥയെ മറികടക്കുവാനുള്ള കഴിവ്, നവജാതശിശുക്കള്‍ക്ക് ഭക്ഷണത്തോടുള്ള സഹിഷ്ണുത മെച്ചപ്പെടുത്തുല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഈ ലേഖനം എടുത്തു കാട്ടുകയും ചെയ്യുന്നു.

1. ഏറ്റവും ചെറിയ പോരാളികളെ പരിപോഷിപ്പിക്കല്‍

നിശ്ചിതമായ 37 ആഴ്ച്ചകള്‍ തികയുന്നതിനു മുന്‍പ് ജനിക്കുന്ന നവജാതശിശുക്കള്‍ ഒട്ടനവധി ആരോഗ്യ വെല്ലുവിളികളോടെയാണ് ഈ ലോകത്തേക്ക് കടന്നു വരുന്നത്. ഇതിനു കാരണം അവരുടെ അവയവങ്ങളും സംവിധാനങ്ങളും വേണ്ടത്ര വികസിച്ചിട്ടുണ്ടാവില്ല എന്നതാണ്. അമ്മയുടെ മുലപ്പാലിനോളം നല്ല ഒരു ബദല്‍ മാര്‍ഗ്ഗം കോമളരായ ഈ നവജാതശിശുക്കള്‍ക്ക് മറ്റൊന്നില്ല. പ്രോട്ടീനുകള്‍, ഫാറ്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിനുകള്‍, മിനറലുകള്‍ (ധാതുലവണങ്ങള്‍) തുടങ്ങിയവയുടെ സമാനതകളില്ലാത്ത സഞ്ചയമായ മുലപ്പാല്‍ അവരുടെ വളര്‍ച്ചക്കും ന്യൂറോ വികാസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അനിവാര്യമായ പോഷക ഘടകങ്ങള്‍ ലഭ്യമാക്കുന്നു. സ്വന്തം അമ്മയുടെ മുലപ്പാല്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ ദാതാവ് നല്‍കുന്ന മുലപ്പാലിലേക്ക് പോഷകശക്തി വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നത് അധിക പോഷണം നല്‍കുന്നു എന്ന് മാത്രമല്ല, പരമാവധി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മാസം തികയാതെ ജനിച്ച നവജാതശിശുക്കളുടെ വികാസത്തിന് ആക്കം കൂട്ടുകയും ചെയ്യും.

എന്നിരുന്നാലും, അമ്മയുടെ സ്വന്തം മുലപ്പാല്‍ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ മറ്റൊരാള്‍ നല്‍കുന്ന മുലപ്പാല്‍ തന്നെയാണ് അടുത്ത ഏറ്റവും മികച്ച പോംവഴി. മറ്റൊരു അമ്മയുടെ മുലപ്പാല്‍ മാസം തികയാതെ ജനിച്ച ശിശുക്കള്‍ക്ക് ഒരു ജീവന്‍ രക്ഷ തന്നെയായി മാറിക്കൊണ്ട് അവരുടെ നിലനില്‍പ്പിനും ക്ഷേമത്തിനും ആവശ്യമായ പോഷക ഘടകങ്ങള്‍ ഉറപ്പാക്കുന്നു എന്ന നിലയിലാണ് അതിന് പ്രാധാന്യം കൈവരുന്നത്.

2. രോഗപ്രതിരോധ കഴിവ്: അണുബാധകള്‍ക്കെതിരെയുള്ള സംരക്ഷണം

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ദാതാവ് നല്‍കുന്ന മുലപ്പാലിനുമുണ്ട്. ആന്റിബോഡികള്‍, ഇമ്മ്യൂണോഗ്ലോബുലിനുകള്‍, ആന്റി മൈക്രോബിയല്‍ പ്രോട്ടീനുകള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം തന്നെ മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ അവികസിതമായ രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും കുഞ്ഞിന്റെ അന്നനാളത്തെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ രോഗപ്രതിരോധം സാധ്യമാകുമ്പോള്‍ അത് അണുബാധകള്‍ എന്ന അപകട സാധ്യത മറികടക്കാന്‍ സഹായിക്കുന്നു. ദുര്‍ബലമായ ആരോഗ്യമുള്ള മാസം തികയാതെ ജനിക്കുന്ന ശിശുക്കളെ സംബന്ധിച്ചിടത്തോളം അണുബാധകള്‍ നിര്‍ണ്ണായക ഉല്‍കണ്ഠ തന്നെയാണ്. ദാതാവ് നല്‍കുന്ന മുലപ്പാല്‍ പിന്നീടുള്ള ജീവിതത്തില്‍ അലര്‍ജികളും രോഗങ്ങളും കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍ കാട്ടിത്തരുന്നു.

1. പ്രതികൂല ക്ലിനിക്കല്‍ ഫലങ്ങള്‍ ശമിപ്പിക്കല്‍: ഒരു നിര്‍ണ്ണായക ഉല്‍കണ്ഠ
നെക്രോടൈസിങ്ങ് എന്ററോകോളിറ്റിസ് : നവജാതശിശുക്കള്‍ക്ക് വലിയ അപകടമായി തീരാനും മരണത്തിലേക്ക് തന്നെ നയിക്കാനും ഇടയുള്ള ഒരു കടുത്ത ഗ്യാസ്ട്രോഇന്‍ഡസ്ടൈനല്‍ രോഗമാണ് നെക്രോടൈസിങ്ങ് എന്ററോകോളിറ്റിസ് (എന്‍ ഇ സി). കുടലിലെ ടിഷ്യൂകളില്‍(സംയുക്ത കോശങ്ങളില്‍) നീര്‍ക്കെട്ടുണ്ടായി അവ നശിക്കാന്‍ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാസം തികയാതെ ജനിച്ച ശിശുക്കള്‍ക്ക് ഒരു ദാതാവ് നല്‍കുന്ന മുലപ്പാല്‍ നല്‍കുന്നതിലൂടെ എന്‍ ഇ സി സംഭവിക്കാനുള്ള സാധ്യതകള്‍ നിര്‍ണ്ണായകമായി കുറയ്ക്കാന്‍ കഴിയും. കാരണം മുലപ്പാലില്‍ അതിനുള്ള സംരക്ഷണ ഘടകങ്ങളുണ്ട്.

സെപ്സിസ്: രക്തത്തില്‍ അണുബാധ ഉണ്ടാകുമ്പോഴാണ് നവജാതശിശുക്കളില്‍ സെപ്സിസ് ഉണ്ടാകുന്നത്. ദീര്‍ഘകാലം നവജാതശിശുക്കളെ എന്‍ ഐ സി യുവില്‍ കിടത്തേണ്ടി വരിക അല്ലെങ്കില്‍ മരണത്തിലേക്ക് കാര്യങ്ങള്‍ നീളുക എന്ന സാഹചര്യം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പാസ്ച്ചറൈസ് ചെയ്ത മുലപ്പാല്‍ മറ്റ് മരുന്നുകളോടൊപ്പം നല്‍കുന്നത് സെപ്സിസ് വികസിക്കുവാനുള്ള അപകട സാധ്യത കുറയ്ക്കുവാന്‍ സഹായിക്കും.
വിട്ടുമാറാത്ത ശ്വാസകോശ അണുബാധ: വിട്ടുമാറാത്ത ശ്വാസകോശ അണുബാധ നവജാതശിശുക്കളെ ബാധിക്കും. പ്രത്യേകിച്ച് ഓക്സിജന്‍ തെറാപ്പി ആവശ്യമായ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍. അമ്മയുടെ സ്വന്തം മുലപ്പാലോ അല്ലെങ്കില്‍ ദാതാവ് നല്‍കുന്ന മുലപ്പാലോ ലഭിക്കുന്ന, കാലം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ശ്വാസകോശ അണുബാധയുടെ സംഭവങ്ങള്‍ കുറയുന്നു എന്നും അവര്‍ക്ക് വെന്റിലേറ്ററിന്റെ പിന്തുണ ആവശ്യമായ ദിനങ്ങള്‍ കുറവാണെന്നും പഠനങ്ങള്‍ കാട്ടിത്തരുന്നു.

2. മുലപ്പാല്‍ സ്വീകാര്യത പരമാവധിയാക്കല്‍
പക്വമാവാത്ത ദഹന സംവിധാനങ്ങള്‍ മൂലം കാലം തികയാതെ ജനിച്ച ശിശുക്കള്‍ പലപ്പോഴും ഭക്ഷണം സ്വീകരിക്കുന്നതില്‍ പ്രയാസപ്പെടാറുണ്ട്. ഒരു ദാതാവ് നല്‍കുന്ന മുലപ്പാല്‍ എളുപ്പം ദഹിക്കുന്നതും ഗ്യാസ്ട്രോഇന്‍ഡസ്ടൈനല്‍ നാളിയില്‍ മൃദുവായി പെരുമാറുന്നതും മൂലം ഭക്ഷണ സ്വീകാര്യത മെച്ചപ്പെടുത്തുവാന്‍ സഹായിക്കുകയും ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഈ നവജാതശിശുക്കള്‍ക്ക് അവരുടെ ദുര്‍ബലമായ ശരീരത്തെ അധികം സമ്മര്‍ദ്ദപ്പെടുത്താതെ അവര്‍ക്ക് ആവശ്യമായ പോഷക് ഘടകങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

3. ധാരാണാശക്തി വികാസവും തലച്ചോറിന്റെ വളര്‍ച്ചയും
ദാതാവ് നല്‍കുന്ന മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഡോക്കോസഹെക്സനോയ്ക് ആസിഡ് (ഡി എച്ച് എ) പോലുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിനും ധാരാണശക്തിയുടെ പ്രവര്‍ത്തനത്തിനും നിര്‍ണ്ണായകമാണ്. ദാതാവ് നല്‍കുന്ന മുലപ്പാല്‍ ലഭിക്കുന്ന കാലം തികയാതെ ജനിച്ച ശിശുക്കള്‍ക്ക് ഈ നിര്‍ണ്ണായക പോഷക ഘടകങ്ങള്‍ ലഭിക്കുന്നു. അതിലൂടെ പരമാവധി തലച്ചോര്‍ വളര്‍ച്ചയും അവരുടെ നിര്‍ണ്ണായകമായ ആദ്യഘട്ട ജീവിതത്തില്‍ വേണ്ട ന്യൂറോ വികാസവും പ്രോത്സാഹിപ്പിക്കുന്നു.

4. സുസ്ഥിര വൈകാരിക ക്ഷേമം
മാസം തികയാതെ ജനിച്ച നവജാതശിശുക്കളിലെ ശരീരശാസ്ത്രപരമായ ആവശ്യങ്ങള്‍ മാത്രമല്ല ദാതാവിന്റെ മുലപ്പാല്‍ പരിഹരിക്കുന്നത്. മറിച്ച് അവരുടെ കുടുംബങ്ങളുടെ വൈകാരികമായ ക്ഷേമത്തേയും അത് പിന്തുണയ്ക്കുന്നു. ലഭ്യമായ ഏറ്റവും മികച്ച പോഷകം തന്നെ തങ്ങളുടെ കുഞ്ഞിന് ലഭിക്കുന്നു എന്നത് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുള്ള വെല്ലുവിളി നേരിടുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസം നല്‍കും.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷാ ഇടപെടലായി നിലകൊള്ളുന്നു ദാതാവിന്റെ മുലപ്പാല്‍. നവജാതശിശുക്കള്‍ക്ക് മാത്രമായുള്ള പോഷക ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുകയും എന്‍ ഇ സി സംഭവിക്കാനുള്ള സാധ്യത നിര്‍ണ്ണായകമായി കുറയ്ക്കുകയും അതോടൊപ്പം ഭക്ഷണത്തോടുള്ള സഹിഷ്ണുത മെച്ചപ്പെടുത്തുകയും ചെയ്യുന്നു ഈ മുലപ്പാല്‍. നവജാതശിശു പരിപാലന മേഖലയിലെ ശാസ്ത്രീയ പുരോഗതിയുടെ ഒരു ദൃഷ്ടാന്തമാണ് ഇത്. ഈ കുഞ്ഞു പോരാളികളുടെ ജീവിതത്തില്‍ നല്ല പ്രഭാവം തുടര്‍ന്നും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അമൂല്യമായ ഒരു സ്രോതസ്സാണ് അത് എന്ന് മാത്രമല്ല ആരോഗ്യകരമായ തുടക്കങ്ങളും ശോഭനമായ ഭാവിക്ക് ആവശ്യമായ വഴിയും ഇത് തുറന്നു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *