Your Image Description Your Image Description

തിരുവനന്തപുരം : സർക്കാർ അംഗീകൃത പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അനുസരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ പഞ്ചവൽസര എൽ.എൽ.ബി കോഴ്സിന്റെ അഡ്മിഷൻ നടപടികൾ 2024 നവംബർ 20ന് പൂർത്തീകരിച്ചിട്ടുണ്ട്. പ്രോസ്പെക്ടസിലെ 18.23 (5) (vi) പ്രകാരം ഒരു കോളേജിൽ നിന്നും മറ്റൊരു കോളേജിലേക്ക് മ്യൂച്ചൽ ട്രാൻസ്ഫറിന് കഴിയില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത പ്രോസ്പെക്ടസിലെ വ്യവസ്ഥകളിന്മേൽ മാറ്റം വരുത്തുവാൻ സാധ്യമല്ല.

അലോട്ട്മെന്റിന്റെ ഭാഗമായി വരുന്ന കോളേജ് ട്രാൻസ്ഫർ മാത്രമാണ് പ്രവേശന പരീക്ഷ കമ്മീഷണർ ചെയ്യുന്നത്. അലോട്ട്മെന്റ് നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ പിന്നീടുള്ള കോളേജ് ട്രാൻസ്ഫർ അതതു കോളേജുകൾ/ വകുപ്പുകൾ/ സർവകലാശാലകൾ അവരവരുടെ നിയമങ്ങൾക്കനുസൃതമായാണ് ചെയ്യുന്നതെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുട ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. വിഷയം മേൽനടപടികൾക്കായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *