Your Image Description Your Image Description

കൊച്ചി: നടി അനശ്വര രാജനും സംവിധായകൻ ദീപു കരുണാകരനും തമ്മിലുള്ള സിനിമ പ്രമോഷൻ വിവാദ തർക്കം ഒത്തുതീർപ്പായി. താര സംഘടനയായ ‘അമ്മ’യും ഫെഫ്കയും ഇടപ്പെട്ടതോടെയാണ് പ്രശ്നം പരിഹരിച്ചത്. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി അനശ്വര സഹകരിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അനശ്വര രാജന്‍ ചിത്രത്തിന്‍റെ പ്രമോഷനിൽ നിന്ന് വിട്ടുനിന്നുവെന്ന് ആരോപിച്ച് ദീപുവാണ് ആദ്യം രംഗത്തെത്തിയത്. ഇത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. കഴിഞ്ഞ ദിവസം ദീപുവിന്റെ ആരോപണങ്ങൾക്ക് ഇന്‍സ്റ്റ​ഗ്രാമിലൂടെ പരസ്യമായി അനശ്വര മറുപടി നൽകിയിരുന്നു. ഇതോടെയാണ് പ്രശ്നത്തിൽ അമ്മയും ഫെഫകയും ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *