Your Image Description Your Image Description

സാമൂഹ്യ നിർമ്മിതിയിലും രാഷ്ട്ര നിർമ്മാണ പ്രക്രിയയിലും വനിതകൾക്കുള്ള പങ്കാളിത്തത്തെ ക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും ചർച്ചചെയ്യുന്ന അന്തർദേശീയ വനിതാദിനത്തിൽ സ്വന്തം ആരോഗ്യത്തിനായി അല്പസമയം നീക്കിവെക്കാൻ വനിതകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് സന്തോഷമുള്ള ജീവിതത്തിന്റെ ആധാരം. നാളെ (08) വനിതാ ദിനത്തിൽ 30 കഴിഞ്ഞ എല്ലാ വനിതകളും സ്തനാർബുദ, ഗർഭാശയള സാധ്യത ഇല്ലെന്ന് തിരിച്ചറിയുന്നതിനായി ആരോഗ്യം ആനന്ദം കാമ്പയിനുമായി ബന്ധപ്പെട്ട സ്ക്രീനിംഗിൽ പങ്കെടുക്കുക. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയിൽ നാളെ പ്രത്യേക സ്ക്രീനിംഗ് ക്യാമ്പുകൾ നടക്കുന്നുണ്ട്. പലയിടങ്ങളിലും മെഗാ സ്ക്രീനിങ് ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്ക്രീനിംഗിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് അല്ലെങ്കിൽ ആധാർ നമ്പർ കയ്യിൽ കരുതണം.

ഭയമല്ല, നിശ്ചയദാർഢ്യത്തിന്റെയം ശുഭപ്രതീക്ഷയുടെയും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് രോഗമില്ല എന്ന് ഉറപ്പിക്കുക. അഥവാ രോഗമുണ്ടെങ്കിൽ നേരത്തെ തിരിച്ചറിഞ്ഞ് സങ്കീർണതകൾ ഒഴിവാക്കി ചികിത്സിച്ച് ഭേദമാക്കാൻ അവസരം ഉറപ്പാക്കുക.
ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ സ്ക്രീനിംഗ് 69,000 കടന്നു.
35 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ വനിതകളും കാൻസർ സാധ്യത തിരിച്ചറിയുന്നതിന് സഹായിക്കുന്ന സ്ക്രീനിംഗിൽ പങ്കെടുക്കേണ്ടതാണ്. അറിയാതിരിക്കുന്നതല്ല നേരത്തെ തിരിച്ചറിയുന്നതാണ് അതിപ്രധാനം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമ്മസേന തുടങ്ങി വിവിധ സ്ത്രീ കൂട്ടായ്മകളിലും സർക്കാർ സ്വകാര്യ ഓഫീസുകളിലും ബോധവൽക്കരണവും സ്ക്രീനിങ്ങും ഫെബ്രുവരി 4 മുതൽ തുടർന്നുവരികയാണ്. മാർച്ച് 8 വരെയാണ് ക്യാമ്പയിന്റെ തീവ്രഘട്ടം. മമോഗ്രാം പോലെയുള്ള പരിശോധനകൾ വരെ സൗജന്യ നിരക്കിൽ സാധ്യമാണ്. ഈ അവസരം പ്രയോജനപ്പെടുത്തുക. നാളെ നമ്മുടെ കുടുംബങ്ങളിലെ 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും സ്ക്രീനിങ്ങിന് വിധേയരായി എന്ന് ഉറപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *