Your Image Description Your Image Description

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ 2024-25 സീ​സ​ണി​ലെ അവസാന ഹോം മത്സരം ഇന്ന് നടക്കും. അവസാന ഹോം മത്സരത്തിന് കൊച്ചി ക​ലൂ​ർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. വൈകുന്നേരം ഏഴര മുതൽ തുടങ്ങുന്ന മത്സരത്തിൽ മും​ബൈ സി​റ്റി എ​ഫ് ​സിയാണ് എതിരാളികൾ. മാ​ർ​ച്ച് 12ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്​സിയെ അ​വ​രു​ടെ ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നതോടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സീസൺ അവസാനിക്കും.

അതേസമയം നി​ല​വി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 22 ക​ളി​ക​ളി​ൽ 25 പോ​യ​ൻ്റുമാ​യി പത്താം സ്ഥാ​ന​ത്താ​ണു​ള്ള​ത്. പ്ലേ ഓഫില്‍ നിന്ന് പുറത്തായ ടീമിന് സ്വന്തം തട്ടകത്തില്‍ ജയത്തോടെ മടങ്ങുക എന്നതാണ് ലക്ഷ്യം. ഏ​ഴാം​സ്ഥാ​ന​ത്തു​ള്ള മും​ബൈ​ക്ക് ഇന്നത്തെ മ​ത്സ​രം ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫി​ലെ​ത്താം. പോ​യ​ൻ്റ് പ​ട്ടി​ക​യി​ൽ ആറാമതുള്ള ഒ​ഡി​ഷ എ​ഫ്സി​യു​ടെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. മും​ബൈ സി​റ്റി​ക്ക് 22 മ​ത്സ​ര​ങ്ങ​ളി​ൽ 33 പോ​യ​ൻ്റു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *