Your Image Description Your Image Description

ട്രക്ക് ഡ്രൈവർമാർക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി അനുരാഗ് ജെയ്ൻ. ഇത്തരത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന അപകടങ്ങൾ ഹിറ്റ് ആൻഡ് റൺ എന്ന തരത്തിൽ കണക്കാക്കില്ലെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിതയിൽ ഹിറ്റ് ആൻഡ് റൺ കേസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷകളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ പ്രതിഷേധവുമായെത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്രവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *