Your Image Description Your Image Description

പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 709/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് ഏഴിന് രാവിലെ 09.30 ന് / ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പിഎസ് സി ആസ്ഥാന ഓഫീസിലും മാര്‍ച്ച് 26, 27, 28 തീയതികളില്‍ രാവിലെ 09.30ന്/ ഉച്ചയ്ക്ക് 12ന് പിഎസ്‌സി ഇടുക്കി ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.

Leave a Reply

Your email address will not be published. Required fields are marked *