Your Image Description Your Image Description

തൃശൂർ : തൃശ്ശൂര്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍/ പുനര്‍ നിയമനം/ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 നകം അപേക്ഷ സമര്‍പ്പിക്കണം.

ഡെപ്യൂട്ടേഷന്‍ നിയമനത്തിന് നിലവില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ് സ്ഥാപനങ്ങളില്‍ തുടരുന്ന വ്യക്തികളെയും, പുനര്‍ നിയമനത്തിന് കെ.യു.എച്ച്.എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവരെയും മാത്രമേ പരിഗണിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *