Your Image Description Your Image Description

മലപ്പുറം: ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും എല്ലാം നേടിയെടുത്തതിന് ശേഷം സ്വന്തം നാടിനെ മറന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞത്

കേരളത്തിൽ നിന്ന് വളർന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയിൽ എത്തിയത്. കേരളത്തിൽ ജനിച്ചു വളർന്ന് ഇവിടെയുണ്ടായിരുന്ന സർക്കാരുകളുടെ സഹായം കൊണ്ടാണ് പി ടി ഉഷ വലിയ കായിക താരമായത്. അത് മറക്കാൻ പാടില്ല. കേന്ദ്ര കായിക മന്ത്രിയുടെ കത്ത് ലഭിച്ചു. കളരി ഒഴിവാക്കിയത് ഒളിമ്പിക് അസോസിയേഷനാണ്.

കഴിഞ്ഞ തവണ വലിയ സമ്മർദ്ദം ചെലുത്തിയാണ് കളരി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയത്. ഇത്തവണ മനഃപൂർവം ഒഴിവാക്കി. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണ്. കേന്ദ്ര കായിക വകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും മന്ത്രി വി അബ്ദുറഹ്‌മാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *