Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് പത്തുവർഷത്തിനിടെ ദേശീയപാതകളുടെ നിർമാണത്തിൽ 60 ശതമാനം വർധനയുണ്ടായതായി കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി അനുരാഗ് ജെയ്ൻ. 2014-ൽ 91,287 കിലോമീറ്റർ നീളമുണ്ടായിരുന്ന ദേശീയപാതാശൃംഖല 2024-ൽ 1.46 ലക്ഷം കിലോമീറ്ററായിക്കൂടി. നടപ്പുസാമ്പത്തികവർഷം 13,814 കിലോമീറ്റർ ഹൈവേയുടെ നിർമാണം പൂർത്തിയാക്കും. നാലുവരിപ്പാതകളുടെ നിർമാണത്തിലും 10 വർഷത്തിനിടെ രണ്ടരയിരട്ടി വർധനയുണ്ടായതായും ഗതാഗതസെക്രട്ടറി വ്യക്തമാക്കി.

പ്രതിദിനം 28 കിലോമീറ്ററിൽ കൂടുതൽ ദൂരമാണ് ദേശീയപാത നിർമിക്കുന്നത്. പത്തുവർഷംമുമ്പ്‌ ഇത് 12 കിലോമീറ്റർവരെയായിരുന്നു. നടപ്പുസാമ്പത്തികവർഷം നിർമാണം 6217 കിലോമീറ്റർ ദൂരം പിന്നിട്ടതായും 2024-ൽ 10,000 കിലോമീറ്റർ ദേശീയപാതപദ്ധതികൾ പ്രഖ്യാപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *