Your Image Description Your Image Description

തിരുവനന്തപുരം: എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26-നാണ് പരീക്ഷകൾ അവസാനിക്കുക. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തുന്നതിനുള്ള നിര്‍ദ്ദേശം മേഖലാ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിൻസിപ്പൽമാർക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്.

ആണ്‍കുട്ടികള്‍: 2,17,696
പെണ്‍കുട്ടികള്‍: 2,09,325

സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ സ്കൂളുകളില്‍ നിന്നും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.

സര്‍ക്കാര്‍ സ്കൂളുകള്‍: 1,42,298 കുട്ടികള്‍
എയിഡഡ് സ്കൂളുകള്‍: 2,55,092 കുട്ടികള്‍
അണ്‍ എയിഡഡ്സ്കൂളുകള്‍: 29,631 കുട്ടികള്‍

ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,017. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഗവ. സംസ്കൃതം എച്ച്.എസ് ഫോര്‍ട്ട് (തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല) എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ – 2,815, പെണ്‍കുട്ടികള്‍ – 242). എ.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം 65. എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാം ഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കുന്നു (6 ദിവസം). മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്‍റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാർച്ച് 10 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിയ്ക്കും.

ഹയർ സെക്കന്ററി വിഭാഗം

2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 01/11/2024 ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

29 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തീകരിച്ചിട്ടുണ്ട്. സി ഇ സ്കോർ എൻട്രി സ്കൂളുകളിൽ നിന്നും ഓൺലൈനായി എന്റർ ചെയ്ത് വരുന്നു.
2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ 17/02/2025 ന് ആരംഭിച്ച് 21/02/2025ന് പൂർത്തീകരിച്ചിട്ടുണ്ട്. 2025ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ഫീസ് ഒടുക്കേണ്ട തീയതി ഫൈനില്ലാതെ 18/11/2024 വരെയും സൂപ്പർ ഫൈനോടുകൂടെ ഒടുക്കേണ്ട തീയതി 28/11/2024 വരെയായിരുന്നത് 31/12/2024 വരെയും ആയി ദീർഘിപ്പിച്ചിരുന്നു. 2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുവടെ ചേർക്കുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 413417
ഒന്നാം വർഷ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ എണ്ണം – 206545
ഒന്നാം വർഷ വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ എണ്ണം – 206872
ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററിവിദ്യാർത്ഥികളുടെ എണ്ണം – 316299
രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 444693

ആൺകുട്ടികൾ – 217220
പെൺകുട്ടികൾ – 227573

ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷ എഴുതുന്നു.

ആൺകുട്ടികൾ – 5,79,688
പെൺകുട്ടികൾ – 5,94,721

2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . 2000 പരീക്ഷ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ -1981, ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ – 8, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ – 9, മാഹി പരീക്ഷ കേന്ദ്രങ്ങൾ – 2. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും എത്തിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സുരക്ഷക്കായി എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും നൈറ്റ് വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്കീം ഫൈനലൈസേഷൻ 14/03/2025, 01/04/2025 എന്നീ രണ്ടു ദിവസങ്ങളിലായി നടക്കുന്നതാണ്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രിൽ 03 മുതൽ ആരംഭിക്കുന്നതാണ്. 2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം

ഹയര്‍ സെക്കന്‍ററി (വൊക്കേഷണല്‍) വിഭാഗം സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലായി 2025 മാര്‍ച്ചില്‍ നടത്തുന്ന ഒന്നാംവര്‍ഷ റഗുലര്‍/ഇംപ്രൂവ്മെന്‍റ് പൊതുപരീക്ഷ മാര്‍ച്ച് 6 മുതല്‍ ആരംഭിച്ച് 29 മാര്‍ച്ചിന് അവസാനിക്കുന്നതും രണ്ടാംവര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്നതുമാണ്. ഒന്നാംവര്‍ഷ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ 2025 ഫെബ്രുവരി 25-ാം തീയതിയോടുകൂടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംവര്‍ഷ വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തിയറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം, ഉത്തരക്കടലാസുകളുടെ വിതരണം എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ട ചീഫ്, ഡപ്യൂട്ടി ചീഫ്, ഇന്‍വിജിലേറ്റേഴ്സ് എന്നിവരുടെ നിയമനവും പൂര്‍ത്തീയായിട്ടുണ്ട്.

ഒന്നാം വര്‍ഷ പൊതുപരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 26831 വിദ്യാര്‍ത്ഥികളും ഇംപ്രൂവ്മെന്‍റ് വിഭാഗത്തില്‍ 22740 വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റഗുലര്‍ വിഭാഗത്തില്‍ 16259 ആണ്‍കുട്ടികളും 10572 പെണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാംവര്‍ഷ പൊതു പരീക്ഷയ്ക്കായി റഗുലര്‍ വിഭാഗത്തില്‍ 26372 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 2215 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആകെ 28587 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാംവര്‍ഷ റഗുലര്‍ വിഭാഗത്തില്‍ 15811 ആണ്‍കുട്ടികളും 10561 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *