Your Image Description Your Image Description

വെള്ളറട: തിരുവനന്തപുരം വാ​ഴി​ച്ചാ​ൽ ഇ​മ്മാ​നു​വേ​ൽ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒ​ന്നാം​വ​ര്‍ഷ ബി.​കോം വി​ദ്യാ​ർ​ഥിയായ കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എ​സ്.​ആ​ര്‍. ആ​ദി​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആക്രമണത്തിന് നേതൃത്വം നൽകിയ കോഴിക്കാലന്‍വിള ഇഴയ്‌ക്കോട് വിളവൂര്‍ക്കല്‍ വീട്ടിൽ ജിതിനെ (18) അറസ്റ്റ് ചെയ്തു. ജിതിനും കൂട്ടുകാരായ അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ആ​ദി​ഷി​ന്‍റെ പി​താ​വ് ശ്രീ​കു​മാ​റാണ് ആ​ര്യം​കോ​ട് പൊ​ലീ​സി​നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ക്കും പ​രാ​തി ന​ല്‍കിയത്. മ​ര്‍ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും പൊ​ലീ​സി​ന് കൈ​മാ​റിയിരുന്നു.

27ന് ഉച്ചക്കായിരുന്നു സംഭവം. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ജി​തി​നും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്ന് ആ​ദി​ഷ് ഇ​ട​പെ​ട്ട​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ജിതിനും സംഘവും ആദിഷിനെ മർദിക്കാൻ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂൾ കഴിഞ്ഞ് മടങ്ങി വരുമ്പോളായിരുന്നു ആക്രമണം. ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സര്‍ക്കിള്‍ ഇൻസ്​പെക്ടര്‍ തന്‍സീം അബ്ദുൽസമദ്, സബ് ഇൻസ്​പെക്ടര്‍ ഷൈലോക്ക്, എസ്.സി.പി.ഒ വിലാസനന്‍, എ.എസ്.ഐ അജിത്​കുമാര്‍, സി.പി.ഒ അഖിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *