Your Image Description Your Image Description

മലപ്പുറം: ഉദരംപൊയിൽ പാട ശേഖര സമിതി അംഗങ്ങളുടെ വിളവെടുക്കാറായ നെൽകൃഷി കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചു. ചോക്കാട് പഞ്ചായത്തിൽ ഉദരംപൊയിൽ പ്രദേശത്തെ വി.കെ മുഹമ്മദ്, ടി.സി ലത്തീഫ് മാസ്റ്റർ എന്നിവരുടെ നെൽകൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്ത് അഞ്ച് പേരാണ് നിലവിൽ നെൽകൃഷി ചെയ്യുന്നത്. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ചെയ്ത നെൽകൃഷി ഭാഗികമായി വിളവെടുപ്പ് തുടങ്ങിയിരുന്നു. കൃഷി തുടങ്ങിയ സമയം മുതൽ തന്നെ കാട്ടു പന്നികളിൽ നിന്നും സുരക്ഷക്കായി ചുറ്റുപാടും വലകൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു എങ്കിലും വിളവെടുപ്പിനടുത്തപ്പോഴേക്കും അവ തകർത്ത് കൃഷികൾ നശിപ്പിക്കുകയായിരുന്നു.

ഞാറക്കാടൻ ഇസ്ഹാഖ്, പനോളി സുഭദ്ര, കൊപ്പൻ അബ്ദു, വാരിയ കുണ്ടിയിൽ മുഹമ്മദ്, ടി.സി ലത്തീഫ് മാസ്റ്റർ എന്നിവരാണ് ഈ പ്രദേശത്ത് നെൽ കൃഷിചെയ്യുന്നവർ. നാളെ മുതൽ കൊയ്തെടുക്കേണ്ട വി.കെ മുഹമ്മദ്, ടി.സി ലത്തീഫ് മാസ്റ്റർ എന്നിവരുടെ വിളകളാണ് ഇന്നലെ രാത്രി പൂർണ്ണമായും നശിപ്പിച്ചത്. ഭാരിച്ച ഉൽപ്പാദന ചെലവും, ജോലിക്കാരെ ലഭിക്കാത്തതും ഈ രംഗത്തെ വലിയ പ്രതിസന്ധിയാണ്. പരമാവധി ജോലികൾ സ്വന്തം നിലയിൽ നിർവഹിച്ചാണ് കൃഷി നില നിർത്തുന്നത് എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്നും വന്യമൃഗ ശല്യം തടയാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *