Your Image Description Your Image Description

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയിൽ ബെന്നി തോമസ് (49) ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ടാണ് അപകടം സംഭവിച്ചത്.

കോട്ടയത്തുനിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചമ്പക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയും തുടർന്ന് റോഡിൽ വീണ് ഇയാൾക്ക് സാരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബസ് ബൈക്കിൽ തട്ടിയല്ല അപകടമുണ്ടായതെന്ന് ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *