Your Image Description Your Image Description
Your Image Alt Text

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ഡൽഹിയിൽ വായുമലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരുംദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടൽമഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററിൽ താഴെയെത്തി. ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശം നൽകി. ഡൽഹി വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ ജയ്‍പുർ, ലഖ്നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ചില സർവീസുകൾ റദ്ദാക്കി. ഒട്ടേറെ തീവണ്ടികളും വൈകിയാണ് സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *