Your Image Description Your Image Description
Your Image Alt Text

 ശബരിമലയിലെ അയ്യപ്പ തീർഥാടകർക്കായി തമിഴ്‌നാട് സർക്കാർ 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകൾ അയച്ചു. തമിഴ്‌നാട് ദേവസ്വം വകുപ്പാണ് ബിസ്കറ്റുകൾ നൽകുന്നത്. നാല് കണ്ടെയ്നർ ലോറികൾ ബിസ്കറ്റുമായി ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.

തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു ഫ്ലാഗ് ഓഫ് നിർവഹിച്ചു. 40 ലക്ഷം രൂപയുടെ ബിസ്കറ്റുകളാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ബിസ്കറ്റുകൾ ഞായറാഴ്ച തിരുവതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *