Your Image Description Your Image Description

ചാന്ദിപൂർ: ശത്രു കപ്പലുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ (എൻ.എ.എസ്.എം-എസ്.ആർ) ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആർ.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്. നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ കപ്പലിനെ തകർത്തതായി ഡി.ആർ.ഡി.ഒ അറിയിച്ചു.

അതേസമയം, മാൻ-ഇൻ-ലൂപ്പ് സവിശേഷത വഴി മിസൈലിന് ലക്ഷ്യസ്ഥാനം മാറ്റാനും സാധിക്കും. തദ്ദേശീയമായി തയാറാക്കിയ ഇമേജിങ് ഇൻഫ്രാ-റെഡ് സീക്കർ, ഫൈബർ ഒപ്റ്റിക് ഗൈറോ, സോളിഡ് പ്രൊപൽഷൻ, റീയൽ ടൈം റീടാർജറ്റിങ്, അഡ്വാൻസ്ഡ് മിഡ് കോഴ്സ് ഗൈഡൻസ് എന്നിവയാണ് മിസൈലിന്‍റെ പ്രത്യേകത. എം.എസ്.എംഇ, സ്റ്റാർട്ടപ്പ് എന്നിവയുടെ സഹകരണത്തോടെ ഡി.ആർ.ഡി.ഒയാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *