Your Image Description Your Image Description

പാ​​​രീ​​​സ്: നീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ നോ​​​ത്ര്‌​​ദാം ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ മൂ​​​ന്നു പേ​​​രെ കു​​​ത്തി​​​ക്കൊ​​​ന്ന ടു​​​ണീ​​​ഷ്യ​​​ൻ പൗ​​​ര​​​ൻ ബ്രാ​​​ഹി​​​മി​​​ന് (25) ഫ്ര​​​ഞ്ച് കോ​​​ട​​​തി പ​​​രോ​​​ളി​​​ല്ലാ​​​ത്ത ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2020 ഒ​​​ക്‌​​​ടോ​​​ബ​​​ർ 29നു ​​​രാ​​​വി​​​ലെ​​​യാ​​​ണു ഫ്രാ​​​ൻ​​​സി​​​നെ ന​​​ടുക്കി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. അ​​​ര​​​ മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​​ദീ​​​ൻ വി​​​ൻ​​​സെ​​​ന്‍റ് (60), സി​​​മോ​​​ൺ ബാ​​​രെ​​​റ്റോ (44), പ​​​ള്ളി​​​യി​​​ലെ ക​​​പ്യാ​​​ർ വി​​​ൻ​​​സെ​​​ന്‍റ് ലാ​​​ക്വ​​​സ് (55) എ​​​ന്നി​​​വ​​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​ക്ര​​​മ​​​ണ​​​സ​​​മ​​​യ​​​ത്ത് ഇ​​​യാ​​​ൾ അ​​​റ​​​ബി​​​യി​​​ൽ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചി​​​രു​​​ന്നു.

പോ​​​ലീ​​​സി​​​നെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ ബ്രാ​​​ഹിം തീ​​​വ്ര​​​വാ​​​ദ​​​ക്കുറ്റ​​​ങ്ങ​​​ൾ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *