Your Image Description Your Image Description
Your Image Alt Text

ചെന്നൈ:പുരുഷന്മാരുടെ അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റിൽ കോട്ടയം എംജിക്ക്‌ 4 x 400 മീറ്റർ റിലേയിൽ സ്വർണം. സാനോ കുര്യൻ, ഡി അശ്വിൻ, അരുൺജിത്, എം എസ്‌ അനന്തുമോൻ, എസ്‌ അക്ഷയ്‌, എം മനൂപ്‌ എന്നിവരാണ്‌ ടീം. ലോങ്ജമ്പിൽ കോതമംഗലം എംഎ കോളേജിലെ കെ എം ശ്രീകാന്ത്‌ വെള്ളി നേടി. 400 മീറ്ററിൽ ഇതേ കോളേജിലെ എം അക്ഷയ്‌ വെങ്കലം സ്വന്തമാക്കി.

കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ രണ്ട്‌ വെങ്കലമുണ്ട്‌. ഡിസ്‌കസ്‌ത്രോയിൽ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിലെ അലക്‌സ്‌ പി തങ്കച്ചൻ വെങ്കലം നേടി. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ ഡിസ്‌കസ്‌ത്രോയിൽ മെഡൽ ആദ്യമാണ്‌. പോൾവോൾട്ടിൽ അലൻ ബിജുവിന്‌ മൂന്നാംസ്ഥാനമുണ്ട്‌. കലിക്കറ്റ്‌ ആദ്യദിനം ഓരോ സ്വർണവും വെള്ളിയും വെങ്കലവും നേടി.

35 പോയിന്റുള്ള മദ്രാസാണ് ഒന്നാമത്. എംജി 27 പോയിന്റുമായി മൂന്നാമതാണ്‌. കലിക്കറ്റിന്‌ 26 പോയിന്റുണ്ട്‌. ഉത്തേജകമരുന്ന്‌ ഉപയോഗം സംബന്ധിച്ച്‌ പരാതി വ്യാപകമായതോടെ പരിശോധന തുടങ്ങി. പല ഇനങ്ങളിലും മെഡൽ നേടിയവർ പരിശോധനയ്‌ക്ക്‌ നിൽക്കാതെ മുങ്ങുന്നുണ്ട്‌. ചില ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *