Your Image Description Your Image Description

കെ.​എ​സ്.​ഇ.​ബി​യു​മാ​യും വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി കമ്മീഷനും തമ്മിലുള്ള പോ​രി​നി​ടെ സം​സ്ഥാ​ന​ത്തി​ന് ന​ഷ്ട​മാ​യ​ത് 400 കോ​ടി രൂ​പയെന്ന് റിപ്പോർട്ട്. 150 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ൽ​കാ​ൻ ക​രാ​റി​ലേ​ർ​പ്പെ​ട്ട ജി​ൻ​ഡാ​ൽ പ​വ​റി​ൽ​നി​ന്ന് ചു​രു​ങ്ങി​യ ചെ​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ​തി​നെ തുടർന്ന് 2023 ഡി​സം​ബ​ർ മു​ത​ൽ ഇ​തേ വൈ​ദ്യു​തി​ക്ക് കെ.​എ​സ്.​ഇ.​ബി​ക്ക് അ​ധി​ക​മാ​യി അ​ട​ക്കേ​ണ്ടി​വ​ന്ന തു​ക​യാ​ണി​ത്. ക​മ്പ​നി​യു​മാ​യി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ഒ​ന്നി​ലേ​റെ ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന റെ​ഗു​ലേ​റ്റ​റി കമ്മീഷൻ അവസാനം 15 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ർ​ച്ച് 12ന് ​വി​ഷ​യ​ത്തി​ൽ പൊ​തു തെ​ളി​വെ​ടു​പ്പ് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

2014ൽ ​ക്ഷ​ണി​ച്ച ടെ​ൻ​ഡ​ർ പ്ര​കാ​രം​ കെ.​എ​സ്.​ഇ.​ബി​യു​മാ​യി 25 വ​ർ​ഷ​ത്തേ​ക്ക് ക​രാ​റി​ലേ​ർ​പ്പെ​ട്ട മൂ​ന്ന് ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ജി​ൻ​ഡാ​ൽ പ​വ​ർ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ റെ​ഗു​ലേ​റ്റ​റി കമ്മീഷൻ 2023ലാ​ണ് ക​രാ​റു​ക​ൾ റദ്ദാക്കിയത്. ക​രാ​ർ തു​ട​രാ​ൻ മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ 2023 ഡി​സം​ബ​റി​ൽ കമ്മീഷൻ ക​രാ​ർ പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ജാ​ബു​വ പ​വ​റും ജി​ൻ​ഡാ​ൽ ഇ​ന്ത്യ തെ​ർ​മ​ൽ പ​വ​റും വൈ​ദ്യു​തി അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ​യും (അ​പ്ടെ​ൽ) സു​​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ച് ക​രാ​ർ പു​നഃ​സ്ഥാ​പി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്കി.
അ​തേ​സ​മ​യം, ജി​ൻ​ഡാ​ൽ പ​വ​ർ 150 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി തു​ട​ർ​ന്നും ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യി​ലെ​ത്തി​യെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക തു​ക സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ക​മ്പ​നി പി​ന്നീ​ട് ക​രാ​ർ പാ​ലി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. കോ​ട​തി​യെ സ​മീ​പി​ക്കാ​തി​രു​ന്ന ജി​ൻ​ഡാ​ൽ പ​വ​റി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​വാ​ദം തേ​ടി 2023 ഡി​സം​ബ​ർ 29ന് ​റെ​ഗു​ലേ​റ്റ​റി കമ്മീഷനെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ വീ​ണ്ടും ഹർജി ന​ൽ​കി. വൈ​ദ്യു​തി​ക്ഷാ​മം രൂ​ക്ഷ​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ദി​വ​സം 26 ല​ക്ഷം യൂണിറ്റ് വൈ​ദ്യു​തി 4.25 രൂ​പ​ക്ക് ജി​ൻ​ഡാ​ൽ പ​വ​റി​ൽ നി​ന്ന് ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​ത് ന​ഷ്ട​മാ​യെ​ന്ന് മാ​ത്ര​മ​ല്ല യൂ​നി​റ്റി​ന് എ​ട്ടും പ​ത്തും രൂ​പ മു​ട​ക്കി വൈ​ദ്യു​തി പു​റ​മേ ​നി​ന്ന് വാ​ങ്ങേ​ണ്ടി​വ​രി​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *