Your Image Description Your Image Description

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ഏര്‍ലിങ് ഹാളണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ജെറമി ഡോക്കുവിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്.

ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 27 കളികളില്‍ നിന്ന് 47 പോയിന്റുമായി പ്രീമിയര്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. സ്പര്‍സ് 33 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *