Your Image Description Your Image Description

വത്തിക്കാന്‍: വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകന്‍ വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോങ്ങോ എന്നിവര്‍ വിശുദ്ധ പദവിയിലേക്ക്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവില്‍ ഒപ്പിട്ടത്. കേരളത്തില്‍ 12 മഠങ്ങളുള്ള ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകന്‍ ദൈവദാസന്‍ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു.

വൈദികനാകാന്‍ ശ്രമിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്‍വാങ്ങേണ്ടിവന്ന ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് ഡോക്ടറായ ശേഷം ജീവിതകാലം മുഴുവന്‍ സൗജന്യമായി രോഗികളെ ചികിത്സിച്ചു. മരുന്നും സൗജന്യമായി എത്തിച്ചു നല്‍കിയതോടെ പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെട്ടു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ബര്‍ത്തലോ ലോങ്ങോ സാത്താന്‍ സേവയെ ആരാധിക്കുകയും വത്തിക്കാനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷം മാനസാന്തരപ്പെട്ട് കത്തോലിക്കാസഭയിലെത്തുകയായിരുന്നു.

സാത്താനിക് പ്രീസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നയാള്‍ വിശുദ്ധപദവിയിലെത്തി എന്ന പ്രത്യേകതയുമുണ്ട്.ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകന്‍ മൈക്കിള്‍ മൗറ മൊണ്ടാനര്‍ (സ്‌പെയിന്‍), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ന്‍ ആയിരുന്ന ഫാ. എമില്‍ ജോസഫ് കാപോണ്‍ (യുഎസ്), ഇറ്റാലിയന്‍ പൊലീസ് സേനാംഗമായിരുന്ന സാല്‍വോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *