Your Image Description Your Image Description

ചെന്നൈ: മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സ്റ്റാലിൻ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്റെ സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘എം.കെ. സ്റ്റാലിനും മകനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയത്തിനു ശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന് മോദി സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയതാണ്. എന്ത് വർധനവുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കും. ഇതിൽ സംശയിക്കേണ്ട കാര്യമില്ല. സ്റ്റാലിൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഡിഎംകെ അഴിമതിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു പാർട്ടിയാണ്. കള്ളപ്പണം വെളുപ്പിക്കൽ, മണൽ ഖനനം, 2 ജി അഴിമതി ഉൾപ്പെടെയുള്ള അഴിമതികളിൽ പല നേതാക്കളും പങ്കാളികളാണ്’ അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *