Your Image Description Your Image Description

കൊച്ചി: ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരിയുടെ വാക്കുകള്‍ പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകള്‍ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.

നമ്മുടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയേയും നമ്മുടെ വിദ്യാഭ്യാസമേഖലയേയും ആരോഗ്യമേഖലയേയും ഈ നാട്ടിലെ യുവാക്കളെയും ഒപ്പം കൊച്ചി മെട്രോയേയും ഒരു മാതൃക എന്ന നിലയിലാണ് അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും രാജീവ് കുറിച്ചു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലേക്കെത്തിയ ആരും നിരാശരായി മടങ്ങിപ്പോകേണ്ടിവരില്ലെന്ന് പറയുന്നത് കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരിയാണ്. ഇന്ത്യയെ ഡെവലപ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണ്. നമ്മുടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയേയും നമ്മുടെ വിദ്യാഭ്യാസമേഖലയേയും ആരോഗ്യമേഖലയേയും ഈ നാട്ടിലെ യുവാക്കളെയും ഒപ്പം കൊച്ചി മെട്രോയേയും ഒരു മാതൃക എന്ന നിലയിലാണ് അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *