Your Image Description Your Image Description

കോഴിക്കോട്: ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റും. ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവാണ് തരൂര്‍. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തിരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ല. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. എല്ലാ പാര്‍ട്ടികളും മുന്നണിയെ ശക്തിപ്പെടുത്താന്‍ തയ്യാറാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഖാസി ഫൗണ്ടേഷന്‍ യോഗത്തില്‍ സമസ്തക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നോ എന്നറിയില്ല. പല തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടാകും. ഖാസി ഫൗണ്ടേഷന്‍ സമസ്തയെ ശക്തിപ്പെടുത്താന്‍ ഉള്ളതാണ്. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ ഉള്ളതല്ല. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം. അവരെ അവഗണിക്കുന്നത് ഖേദകരമാണ്. അവര്‍ സമരം ചെയ്യാന്‍ കാരണങ്ങള്‍ ഉണ്ട്. ഈ സമരത്തിലേക്ക് അവരെ എത്തിച്ച പല കാരണങ്ങള്‍ ഉണ്ടല്ലൊ. അത് പരിഹരിക്കേണ്ടതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *