Your Image Description Your Image Description

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി ശശി തരൂര്‍ എംപി. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന്‍ തുടരട്ടെ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

പോഡ്കാസ്റ്റില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ല. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവരും അത് മുഴുവന്‍ കേള്‍ക്കണം. ഇക്കാര്യങ്ങളില്‍ അടക്കം മറ്റന്നാള്‍ ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്. കോണ്‍ഗ്രസില്‍ ഐക്യം ഇല്ലെന്ന കനകോലുവിന്റെ റിപ്പോര്‍ട്ടിനോട് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും കെപിസിസി പ്രസിഡന്റിനൊപ്പം എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *