Your Image Description Your Image Description

ആകെ തോറ്റു തൊപ്പിയിട്ട് നാണംകെട്ടിട്ടും കോൺഗ്രസിന് മുറിമുറുപ്പിന് യാതൊരു കുറവുമില്ല. ഡൽഹിയിൽ സമ്പൂർണ്ണ പരാജയം നേരിട്ട് തേനും മാഞ്ഞു പോയത് പോകട്ടെ ഇവിടെ ഈ കേരളത്തിൽ തുടർഭരണം കഴിയാൻ ആയിട്ട് പോലും തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പൊട്ടി പാളീസായി. ഇതൊക്കെയാണെങ്കിലും അഹങ്കാരത്തിന് യാതൊരു കുറവും വന്നിട്ടില്ല. പറയുന്ന പറച്ചിൽ ഒക്കെ കേട്ടാൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം നേടിയിട്ടാണ് ഹുങ്ക് പറച്ചിൽ എന്ന് തോന്നും. അങ്ങനെ തോന്നിയാൽ അത് തോന്നലാണ് കേട്ടോ ജയിച്ചിട്ടില്ല പിന്നെയും തോറ്റു നാണം കെട്ടു. എന്നാലും തോറ്റെന്ന് സമ്മതിക്കാതിരിക്കാൻ എന്തെങ്കിലുമൊക്കെ അടവ് വേണ്ടേ.ചുങ്കത്തറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍ രംഗത്ത്. പിണറായിക്ക് എതിരെയുളള ജനവിധിയാണ് ഇതെന്ന് ആണ് പിവി അന്‍വറിന്റെ വിലയിരുത്തൽ .അപ്പോൾ ഈ കേന്ദ്രത്തിലും കേരളത്തിലും ഒക്കെ കൊണ്ഗ്രെസ്സ് തോറ്റതോ അൻവർ എന്ന് ചോദിക്കരുത് .അൻവറിനു ഉത്തരം മുട്ടും . എല്‍ഡിഎഫ് അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസൈബ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തോടെയാണ് ഭരണം അട്ടിമറിക്കപ്പെട്ടത്. പിവി അന്‍വര്‍ പക്ഷത്താണ് നുസൈബ. 11-9നാണ് യുഡിഎഫ് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിജയിച്ചത്. ഒരു സമ്മാനം കൂടി കൊടുത്തു, അത്രയേ ഉളളൂ എന്ന് വിജയത്തെ കുറിച്ച് പിവി അൻവർ പ്രതികരിച്ചു. ” ഇനിയും സമ്മാനങ്ങള്‍ വരും. ഇനിയും പല പഞ്ചായത്തുകളിലും മാറ്റം വരും. പല സ്ഥലങ്ങളിലും മാറ്റം വരും. ഇത് ആന്റി-പിണറായിസമാണ്”എന്നൊക്കെ വെറുതെ വീമ്പു പറയാൻ എളുപ്പമാണ് .പക്ഷെ കാര്യങ്ങൾനടത്തി കാണിക്കാൻ കോൺഗ്രസ് ഇത്തിരി പാടുപെടും . നിലവിലെ ഭരണത്തിന് എതിരെയുളള ജനങ്ങളുടെ വികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കാണുന്നു എന്നതാണ് സ്ഥിതിയെന്ന് പിവി അൻവർ പറഞ്ഞു.അൻവർ ഇനി വർത്തയൊന്നും കനത്തതും കേൾക്കാത്തതും ആണോ അതോ അറിഞ്ഞു കൊണ്ട് പൊട്ടൻ കളിക്കുന്നതാണോ എന്നറിയില്ല .പിണറായിസത്തിന് എതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ നസീബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് എന്നും പിവി അന്‍വര്‍ പറഞ്ഞു. ‘മെമ്പര്‍മാരുടെയും മറ്റ് സഹോദരിമാരുടേയും മേല്‍ സിപിഎം ചാണകം തെളിച്ചു എന്നും ചാണകം കൊണ്ട് ഇതുവരെ കളിച്ചിരുന്നത് ആരാണ് ബിജെപി പശുവിന്‍ ചാണകവും മൂത്രവും ഉപയോഗിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം കീഴടക്കിയത് എന്നുമാണ് അൻവറിന്റെ പുതിയ കണ്ടുപിടുത്തം . അതേ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നടക്കുകയാണ് പിണറായിയും സിപിഎമ്മും എന്നും പിവി അന്‍വര്‍ പറഞ്ഞു.പിണറായിസത്തിന് എതിരെയുളള ജനങ്ങളുടെ വികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കാണുന്നു എന്നതാണ് സ്ഥിതിയെന്ന് പിവി അൻവർ പറഞ്ഞു.’ഇത് ഇരട്ടി മധുരം’ എന്ന് പിവി അൻവർ ഫേസ്ബുക്കിലും കുറിച്ചു. ” ചുങ്കത്തറ പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസമിതിക്കെതിരെയുള്ള യു.ഡി.എഫ് അവിശ്വാസം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കായിരുന്നു യു.ഡി.എഫ് വിജയം. എൽ.ഡി.എഫ് അംഗമായ നുസൈബ സുധീർ യു.ഡി.എഫിന് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കൺവീനറായ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീർ. കൂടെ നിന്നവർക്ക് നന്ദി” എന്നാണ് അൻവറിന്റെ കുറിപ്പ്.കോൺഗ്രെസ്സുകാരോട് വേദം ഓതിയിട്ട കാര്യമില്ല എന്ന് പണ്ട് ആരോ ഒരു ചൊല്ല് എഴുതി വച്ചിട്ടുണ്ട് .എന്നാലും കേരളത്തിൽ 30 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കണ്ടിട്ടും ഈ ഒരൊറ്റ കാര്യം മുൻനിർത്തി ഇതൊക്കെ പറഞ്ഞു പിണറയി സർക്കാരിനെ ഇപ്പൊതാഴെയിറക്കും എന്നൊക്കെ വീമ്പു പറഞ്ഞാൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നഡാ ഉവ്വേ കുറച്ചൊക്കെ ഉളിപ്പ് വേണ്ടേ എന്നല്ലാതെ ഒന്ന് ചോദിക്കാൻ നിർവ്വാഹമില്ല .

Leave a Reply

Your email address will not be published. Required fields are marked *