Your Image Description Your Image Description

ഞാൻ മാപ്പു പറഞ്ഞിരുന്നല്ലോ പിന്നെയെന്തിന് ഈ പ്രഹസനമെന്നൊരു ചോദ്യം വന്നിട്ടുണ്ട് . വേറെ ആരുമല്ല കഥാനായകൻ. ആള് നമ്മുടെ പിസി ജോർജ് ആണ്. പുള്ളിയ്ക് പിന്നെയാണ് കാര്യങ്ങൾ അങ്ങോട്ട് വ്യക്തമായി പിടി കിട്ടിയത്. അത് മനസ്സിലായാൽ പിന്നെ അടുത്ത സ്റ്റെപ് മാപ്പു പറയലാണല്ലോ. പിന്നെ എത്ര തവണ മാപ്പു പറയും ഒരാൾ എന്നൊന്നും ചോദിക്കരുത്. തെറ്റെത്ര തവണ ചെയ്യുന്നോ അത്ര തവണയും മാപ്പു പറയും. അല്ലാതെ ഒരാൾക്കു ഇത്ര തവണയേ തെറ്റു ചെയ്യാനും മാപ്പു പറയാനും കഴിയു എന്നൊന്നുമില്ലല്ലോ.

വിദ്വേഷ പരാമർശത്തിന് ഇടയാക്കിയ സംഭവത്തിൽ ഖേദപ്രകടനം നടത്തിയെന്ന പിസി ജോർജിൻ്റെ മൊഴി നൽകിയിട്ടുണ്ട് . ഇന്നലെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ജോർജ് മൊഴി നൽകിയത്. ഇതിനിടെ പിസിയുടെ ലാപ്ടോപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു .

മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ജോർജിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം പൂർത്തിയശേഷമെ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം കോടതി അവധിയായതിനാൽ വ്യാഴാഴ്ച മാത്രമെ ജോർജിന് ജാമ്യാപേക്ഷ സമർപ്പിക്കുവാൻ കഴിയു.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തിരുന്നു. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയായിരുന്നു കോടതി ഉത്തരവ്. ശേഷം, ഇന്നലെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ ജോർജിനെ വിട്ടു . ഇതിന് പിന്നാലെയാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാ വിട്ട വാക്കിൽ കുടുങ്ങിയാണ് ബിജെപി നേതാവ് പി.സി. ജോർജ് വീണ്ടും കോടതി കയറിയിങ്ങുന്നത് . മതവിദ്വേഷ, കലാപാഹ്വാനക്കുറ്റം ചുമത്തി പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. നേരത്തെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ പിസിയുടെ വിദ്വേഷ പ്രസംഗത്തിൽ അതിനാടകീയ അറസ്റ്റ് കേരളം കണ്ടതാണ്. പിന്നീട് ജാമ്യത്തിലിറങ്ങിയ പിസിയോട് അടങ്ങിയിരിക്കാൻ കോടതി പറഞ്ഞുവെങ്കിലും തയ്യാറായില്ല, വീണ്ടും മതവിദ്വേഷ പരാമർശവുമായി രംഗത്തെത്തുകയായിരുന്നു. ജാമ്യവ്യവസ്ഥ തെറ്റിച്ചതിന്റെ പേരിൽ ജാമ്യം റദ്ദാക്കുന്ന അവസ്ഥ വരെ ഉണ്ടായി.
ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് അടുത്തിടെ ഒരു ചാനൽ ചർച്ചയിൽ പിസി നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പിസി പോലീസിന് പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
കോടതിയിൽ കീഴടങ്ങിയ പിസി ജോർജിനെ വൈകിട്ട് ആറ് മണിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡിയാവശ്യായിരുന്നു പോലീസ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ നാല് മണിക്കൂർ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. സമയം കഴിഞ്ഞാൽ വീണ്ടും പിസിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കണം.
മതവിദ്വേഷ പരാമർശം, കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തേണ്ട കുറ്റങ്ങൾ ഇതാദ്യമായിട്ടല്ല പിസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം അനന്തപുരിയിൽ ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ പിസി ജോർജ് നടത്തിയ പരാമർശം വലിയ തോതിൽ വിവാദമായിരുന്നു. അന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോർട്ട് പോലീസ് അതിനാടകീയമായി പിസിയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്നും വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കേസിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത നടപടിയായിരുന്നു പോലീസും കോടതിയും അന്ന് സ്വീകരിച്ചത്. പിസി ജോർജിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് കർശന ജാമ്യവ്യവസ്ഥയോടെ ജാമ്യം കിട്ടി പിസി പുറത്തിറങ്ങി. എന്നാൽ അടങ്ങിയിരിക്കാന പിസി തയ്യാറല്ലായിരുന്നു. ഇതിന് വിപരീതമായി പാലാരിവട്ടത്ത് മറ്റൊരു സ്ഥലത്തും പിസി ഇത്തരത്തിൽ മതവിദ്വേഷ പരാമർശം നടത്തി. അതോടെ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *