Your Image Description Your Image Description

ചേർത്തല മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം നാളെ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകിട്ട് മൂന്ന്മണിക്ക് വയലാർ ഗ്രാമപഞ്ചായത്തിലെ കൊടിയനാട്ട് – പാട്ടച്ചിറ റോഡ് പരിസരത്ത്  സംഘടിപ്പിക്കുന്ന പരിപാടിയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓമന ബാനർജി,  ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് സ്വപ്ന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്തെ തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി
ചേർത്തല നിയോജക മണ്ഡലത്തിൽ  ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി  2024-25 വർഷത്തിൽ നിർമ്മാണം പൂർത്തീകരിച്ച കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് നാല്, 11, 13 വാർഡിലെ വട്ടക്കര – കുഞ്ഞിത്തൈ – തൈക്കൽ റോഡ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 10ലെ മൂർത്തിക്കാവ്- തകിടിവെളി റോഡ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ വാർഡ് 21ലെ കാക്കനാട് ക്ഷേത്രം – പാണാട്ട് കുരിശ്ശടി റോഡ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിലും വയലാർ പഞ്ചായത്ത് വാർഡ് ഒന്നിലും ഉൾപ്പെട്ടിട്ടുള്ള പത്മാക്ഷിക്കവല-കാവിൽപ്പള്ളി റോഡ്, വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 15ലെ കൊടിയനാട്ട് – പാട്ടച്ചിറ റോഡ്, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് അറ്, ഏഴ്, 14ലെ ഡീപ്പോക്കടവ് – പോളക്കാടൻ ജംഗ്ഷൻ റോഡ്, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് 15ലെ തടത്തുവെളി – കാട്ടുകട ഹരിജൻ നഗർ എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *