Your Image Description Your Image Description

ഡൽഹി : കോൺഗ്രസ് നേതൃത്വത്തിനെതിരായ ഡോ. ശശി തരൂർ എംപിയുടെ വിമർശനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

കെസി വേണുഗോപാലിന്റെ പ്രതികരണം….

വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ല.

കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കും. കമ്മ്യൂണിസ്റ്റുകൾ പോലും മൂന്നാമത് ഇടത് സർക്കാർ വരുന്നത് ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് മടുത്ത സർക്കാരിനെ താഴെയിറക്കണമെന്ന് എല്ലാവർക്കും ഒരേ അഭിപ്രായം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. നന്മയുടെ വിമർശനങ്ങളെ സ്വാഗതം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *