Your Image Description Your Image Description

കണ്ണൂർ : ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ പ്രതികരിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. സർവകക്ഷി യോ​ഗം ഉച്ചയ്ക്ക് ചേരുമെന്നും ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം.

മന്ത്രിയുടെ പ്രതികരണം…….

നിരീക്ഷണ ക്യാമറ കുറവ് ഉണ്ടേൽ കൂടുതൽ സ്ഥാപിക്കും. ആറളം ഫാമിൽ വന്യ ജീവി സാന്നിധ്യം ഉണ്ട്‌. ജനകീയ സഹകരണം അനിവാര്യമാണ്.സർക്കാർ, സ്വകാര്യ തോട്ടങ്ങളിലും വന്യ ജീവി ആക്രമണം ഉണ്ട്‌. മറ്റു മന്ത്രിമാരുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും. ആന മതിൽ കെട്ടാൻ നടപടി നേരത്തെ തുടങ്ങി.കെ സുധാകരൻ പറഞ്ഞത് പോലെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതുന്നില്ല. സർക്കാർ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താൽ ആചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *