Your Image Description Your Image Description

മേടം: ​​ഇന്ന് മറ്റുള്ളവരെ പരിചരിക്കുന്നതിൽ വ്യാപൃതരാകും. എന്നാൽ ഇതിനൊപ്പം തന്നെ മന്ദഗതിയിലുള്ള നിങ്ങളുടെ ബിസിനസ് മേഖലയിലും ശ്രദ്ധ നൽകേണ്ടതാണ്. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. സ്വജനങ്ങളിൽ നിന്ന് തന്നെ നല്ലതും മോശവുമായ കാര്യങ്ങൾ ശ്രവിക്കാനിടയാകും. സന്താനങ്ങൾ മുഖേന സന്തോഷം വർധിക്കും. വിദേശത്തുള്ള കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത ശ്രവിക്കും.

​​ഇടവം: ​​ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്. ഇതുമൂലം മാനസികമായി തകർന്നേക്കാം. എങ്കിലും സന്താനങ്ങളിൽ നിന്ന് മനസിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. അതുകൊണ്ട് തന്നെ ഭക്ഷണശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ദീർഘദൂര യാത്രകൾ മാറ്റിവെയ്ക്കുന്നതാകും ഉചിതം.

​​മിഥുനം: ​​ബിസിനസ് തന്ത്രങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനിടയുണ്ട്. നിങ്ങളുടെ ജോലി നൂറുശതമാനം ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുക. പങ്കാളിത്ത ബിസിനസിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. വീട് വാങ്ങുന്നതുമായോ മറ്റ് ബിസിനസ് സംബന്ധമായോ ബന്ധപ്പെട്ട ഇടപാടുകൾക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല.

​​കർക്കടകം: ഇന്ന് ചില നിക്ഷേപങ്ങൾ നടത്താൻ ശ്രമം നടത്താനിടയുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപം ഉണ്ടെങ്കിൽ അത്ര അനുകൂലമായ വാർത്ത ആയിരിക്കില്ല ഇന്ന്. പങ്കാളിയുടെ പിന്തുണയും സഹായവും കൊണ്ട് കുടുംബ ബിസിനസ് നേട്ടത്തിലെത്തും. വൈകുന്നേരം കുടുംബത്തോടൊപ്പം പുറത്ത് പോകുകയോ കുട്ടിയോടൊപ്പം നടക്കാനിറങ്ങുകയോ ചെയ്യും.

​​ചിങ്ങം: നിങ്ങളുടെ ജീവിത പങ്കാളിയുമായി ചേർന്ന് ആരംഭിക്കുന്ന ബിസിനസ് ഭാവിയിൽ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൊണ്ടുവരും. കുടുംബാംഗങ്ങൾ നിങ്ങൾക്കായി സർപ്രൈസ് പാർട്ടി ഒരുക്കാനിടയുണ്ട്. ആ പാർട്ടിയിൽ നിങ്ങളുടെ പഴയ ഒരു സുഹൃത്തും ക്ഷണിക്കപ്പെടും. ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നിങ്ങളുടെ മനസിനെ ഏറെ സന്തോഷിപ്പിക്കും.

​​കന്നി: നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന ജോലിയിലൂടെ നിങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടും. രാഷ്ട്രീയപരമായി നേട്ടങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തകർക്ക് സാമൂഹിക സേവനത്തിൽ ഏർപ്പെടുന്നതിന് മികച്ച സഹകരണം ലഭിക്കും. സ്വത്ത് സംബന്ധമായി നിലനിൽക്കുന്ന തർക്കങ്ങൾ ഈ ദിവസത്തോടെ പരിഹരിക്കപ്പെടും. സമൂഹത്തിൽ സ്വാധീനമുള്ള ഒരു വ്യക്തിയെ കാണാനിടയാകും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.

​​തുലാം: ​​നിങ്ങൾ ചെയ്യുന്ന ബിസിനസിൽ നിന്നും മികച്ച ലാഭം ഉണ്ടാകും. കടം കൊടുക്കുന്ന പണം തിരികെ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകും. അതിനാൽ പണം കടംകൊടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഈ കാര്യം ഓർക്കുക. കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യാത്ര ആവശ്യമായി വരും. സായാഹ്നം കുടുംബത്തോടൊപ്പം ചെലവഴിക്കും.

വൃശ്ചികം: ​​പ്രതിസന്ധികളെയും തടസ്സങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോകും. വിദ്യാർത്ഥികളുടെ ചില മത്സരപരീക്ഷകളുടെ ഫലം പുറത്ത് വരും. അതിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യും. ശാരീരികമായും മാനസികമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെങ്കിലും ജോലി പൂർത്തിയാക്കാൻ ഇത് ഒരു തടസമാകില്ല.

​​ധനു: ​​കുടുംബ സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ പ്രതികരിക്കാതിരിക്കുന്നതാകും ബുദ്ധി. അല്ലെങ്കിൽ ഇത് ബന്ധങ്ങളെ ബാധിച്ചേക്കാം. ജീവിതപങ്കാളിയുടെ കുടുംബത്തിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങി കിടക്കുന്ന കാര്യങ്ങൾ ഇതുവഴി പൂർത്തീകരിക്കാൻ സാധിക്കും.

​​മകരം: ​​ജോലി സ്ഥലത്ത് നിങ്ങൾക്ക് ഇന്ന് ചില അധിക ജോലികൾ പൂർത്തിയാക്കാനുണ്ടാകും. ഇതിനായി നിങ്ങളുടെ സഹപ്രവർത്തകരുടെ സഹായം ആവശ്യമായി വരും. വൈകുന്നേരത്തോടെ ഇത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്യും. ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾക്ക് മാതൃസഹായം ഉണ്ടാകും.

​​കുംഭം: പൊതുപ്രവർത്തകർക്ക് അത്ര ശുഭകരമായിരിക്കില്ല ഇന്നേ ദിവസം. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് സമ്മർദ്ദം കൂടുതലായിരിക്കും. സ്വത്ത് സംബന്ധമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ താമസം ഉണ്ടാകും. ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

​​മീനം: ​ആഡംബര ജീവിതം ആസ്വദിക്കാൻ അവസരം ലഭിക്കും. പൂർവിക സ്വത്ത് അനുഭവ യോഗത്തിൽ വന്നു ചേരുന്നത് വഴി മനസിന് സന്തോഷവും സംതൃപ്തിയും ലഭിക്കും. നിങ്ങളുടെ കർമ്മ മേഖലയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വൈകുന്നേരത്തിന് ശേഷം അപ്രതീക്ഷിതമായി ചില അതിഥികൾ നിങ്ങളുടെ വീട് സന്ദർശിക്കുന്നത് മുഖേന കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും.

Leave a Reply

Your email address will not be published. Required fields are marked *