Your Image Description Your Image Description

കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി ഇതാ ലോകത്തിന്റെ കണ്ണുകളെല്ലാം കൊച്ചിയിൽ താങ്ങി നിൽക്കുന്നു . സംസ്ഥാനം കാത്തിരുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക്‌ തുടക്കമായി. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്‌ദാനങ്ങളാണ്‌ കേരളത്തിലേയ്ക്ക് ഒഴുകി എത്തുമെന്ന കാര്യം ഉറപ്പായത് .ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ കേരളത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറും എന്ന കാര്യം ഉറപ്പായി. മറ്റ് ലോകരാജ്യങ്ങളോട് കിടപിടിക്കാൻ തരത്തിൽ കേരളത്തിലെ വികസന സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തി മുൻനിരയിലേക്ക് ഉയർന്ന വരാൻ ഇതോടെ കേരളത്തിന് കഴിയും. കേരളത്തിലെ മണ്ണിന് അനുയോജ്യമായ വികസന സാധ്യതകൾ ഏതൊക്കെയാണെന്നും അത് ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താം എന്നും അതിനുവേണ്ട സാമ്പത്തിക ബലം എത്രയാണ് എന്നും ഉച്ചകോടി യിലൂടെ കണ്ടെത്താനും അതിലേക്ക് നിക്ഷേപകരെ കണ്ടെത്തി വികസനം പൂർണ്ണമാക്കാനും കേരളത്തിന് ഒന്നാം ദിവസം തന്നെ കഴിഞ്ഞു എന്നത് വളരെ വലിയ മുന്നേറ്റമാണ് . ഇനി കേരളത്തിന്‌ വ്യവസായ മുന്നേറ്റങ്ങളിലൂടെയുള്ള മാറ്റത്തിന്റെ കാലമാണ് .പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഒളിഞ്ഞുംതെളിഞ്ഞും അക്രമിച്ചവരൊക്കെ മിണ്ടാട്ടം മുട്ടിയ മട്ടാണ്ഇതോടെ . കേരളത്തിന്റെ വാതായനങ്ങൾ സമഗ്രവികസനത്തിലേക്കും തൊഴിൽ സാധ്യതകളിലേക്കും തുറക്കാൻ പോകുകയാണ് .വികസന പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതോടെ കേരളത്തിന്റെ തൊഴിൽ സാധ്യതകളൂം അഭൂതപൂർവ്വമായ വളർച്ചയിൽ എത്തും .കാലാകാലങ്ങളായി കേരളം നേരിട്ട് കൊണ്ടിരുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നത്തിനും ഇതോടെ പരിഹാരമാവുകയാണ് .തൊഴിൽ സാധ്യതകൾ തേടി അന്യ നാടുകളിലേക്ക് നാടും വീടും വിട്ടു ചേക്കേറുന്ന നിസഹായത ഇതോടെ ഇല്ലാതാകുമെന്ന് ഉറപ്പാണ് .അതിനു പുറമേവിദ്യാഭ്യാസത്തിലും ബുദ്ധിപരമായും മുന്നിൽ നിൽക്കുന്ന അകേരളത്തിലെ തലമുറയുടെ ചിന്താശേഷി അന്യ നാടുകൾക്ക് വിറ്റു അവരുടെ വികസനം സാധ്യമാക്കുന്നതിനു പകരം സ്വന്തം നാടിനു വേണ്ടി അത് പ്രയോജനപ്പെടുത്താനും കഴിയും ..26 വിദേശരാജ്യങ്ങളിൽനിന്ന്‌ ഉൾപ്പെടെ മൂവായിരത്തോളം സംരംഭകരാണ്‌ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്. ഇവിടെനിന്നുള്ള പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടക്കും. കേന്ദ്രമന്ത്രിമാരും യുഎഇ, ബഹ്‌റൈൻ മന്ത്രിമാരും വ്യവസായ–-വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌തു.സംസ്ഥാനത്തിന്റെ വ്യവസായചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാകുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക്‌ ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററാണ്‌ വേദി. പ്രത്യേക കൂടിക്കാഴ്‌ചകൾ, ബിസിനസ്‌ സെഷനുകൾ, അവതരണങ്ങൾ എന്നിവ നടക്കും. പൊതു–- സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങളും സേവനങ്ങളും അണിനിരത്തുന്ന പ്രദർശനവുമുണ്ട്‌. ഉദ്‌ഘാടനച്ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വീഡിയോസന്ദേശത്തിലൂടെ ആശംസ അറിയിച്ചു.കേന്ദ്ര വാണിജ്യ–-വ്യവസായമന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ––വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, ഐടിസി ലിമിറ്റഡ് ചെയർമാൻ സഞ്ജീവ് പുരി, അദാനി പോർട്ട് മാനേജിങ്‌ ഡയറക്ടർ കരൺ അദാനി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു.കുംഭമേളയുടെ മലിന ജലത്തിൽ പാവപ്പെട്ട ജനങ്ങളെ കുളിപ്പിച്ച് അത്ഭുതം കാണിക്കാമെന്നു മോഡി കപട വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയെ വാൻ ശക്തികൾക്ക് വിറ്റഴിക്കാൻ ശ്രമിക്കുമ്പോൾ കേരളം രാജ്യങ്ങളെ കേരളത്തിലെ വികസന സദ്യഥാകള പരിചയപ്പെടുത്തി മുന്നേറാനുള്ള പാതയിലാണ് .മോഡി ഇനിയെങ്കിലും പിണറായിയെ കണ്ടുപഠിക്കട്ടെ .

Leave a Reply

Your email address will not be published. Required fields are marked *