Your Image Description Your Image Description

കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്ക് അന്നും ഇന്നും ഒരു കുറവുമില്ല. സാമ്പത്തിക സഹായങ്ങൾ പലതും അർഹിക്കുന്ന വിധം തരാതെയും തടഞ്ഞുവച്ചും തരുന്നതിൽ പല ക്രമക്കേടുകളും നടത്തിയും കേരള സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെ ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് എല്ലായിപ്പോഴും മോദി സർക്കാരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തെ ആകമാനം പിടിച്ചു കുലുക്കിയ വയനാട് ദുരന്തത്തിലും കേന്ദ്രം കാണിക്കുന്ന അനീതി മനസാക്ഷി മരവിച്ചു പോകുന്ന ഒന്നാണ്. കേവലം രാഷ്ട്രീയ -വ്യക്തി വിരോധങ്ങൾ തീർക്കാനുള്ള ഒരു ഇടമായി കാണേണ്ടത് നിരവധി ജീവനുകൾ അപഹരിക്കുകയും ഒരു നാടിനെ തന്നെ തുടച്ചു മാറ്റുകയും ചെയ്ത ഒരു മഹാദുരന്തത്തെ അല്ല. പലതവണ കേന്ദ്രത്തോട് വയനാട് ദുരന്തത്തിന്റെ കെടുതികൾ ബോധ്യപ്പെടുത്തിയെങ്കിലും കേന്ദ്രം അതൊന്നും കേട്ടതും കണ്ടതുമായ ഭാവം ആയിരുന്നില്ല. ഇപ്പോൾ അവസാന നിമിഷം 592 കോടി രൂപ അനുവദിച്ചു എങ്കിലും അതിൽ ഉണ്ടായിരുന്ന നിബന്ധന മായാജാലം അറിയാത്ത ഒരാൾക്കും ചെയ്തുതീർക്കാൻ കഴിയുന്നതല്ല. ഇപ്പോൾ കേന്ദ്രത്തിന്റെ ഈ അനീതിക്കെതിരെയും കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധനയുടെ പിന്നിലെ ചതിയെ കുറിച്ചും പറഞ്ഞ് മുന്നോട്ടു വന്നിരിക്കുന്നത് മുൻ ധനമന്ത്രി തോമസ് ഐസക്കാണ്.വയനാട് ദുരന്ത നിവാരണത്തിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 592 കോടി രൂപ വായ്പയായി അനുവദിച്ചത് കേന്ദ്രത്തിന്റെ ദുഷ്ടബുദ്ധിയുടെ ഒന്നാംതരം ഉദാഹരണമാണെന്ന് ആണ് മുൻ ധനമന്ത്രി തോമസ് ഐസകിന്റെയും നിരീക്ഷണം. കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെ വിവേചനമെന്നല്ല ചതിയെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ എന്തോ മണ്ടൻ തീരുമാനം എന്ന മട്ടിലാണ് പലരും ഇതിനെ വിലയിരുത്തിയത്എന്നും എന്നാൽ മണ്ടൻ തീരുമാനമല്ല ആലോചിച്ചെടുത്ത ചതിയൻ തീരുമാനമാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്
കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെ വിവേചനമെന്നല്ല ചതിയെന്നാണ് വിശശേഷിപ്പിക്കേണ്ടത്. കുറച്ചു ദിവസം
മുമ്പ് വയനാട് ദുരന്ത നിവാരണത്തിന്റെ നിർമ്മാണപ്രവർത്തികൾക്കായി 592 കോടി രൂപ വായ്പയായി അനുവദിച്ചത്കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നല്ലോ. വായ്പ മാർച്ച് 31 നു മുമ്പ് അതായത് 45 ദിവസത്തിനകം ചെലവഴിക്കുകയും വേണം.അതേസമയം മറ്റ്സംസ്ഥാനങ്ങൾക്കായി 1544 കോടി രൂപ ഗ്രാന്റായി എൻ ആര്‍ എഫിൽ നിന്നനുവദിച്ചു . അതിന് മുമ്പ് 18 സംസ്ഥാന ങ്ങൾ ഇതേ ഫണ്ടിൽ നിന്നു 4808 കോടി അനുവദിച്ചിട്ടുണ്ട്. കേരളത്തിന്ഒന്നുമില്ല. പകരം വയ്പയായി 592 കോടി രൂപ.വ്യാപകമായ പ്രതിക്ഷേധം ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ എന്തോ മണ്ടൻ തീരുമാനം എന്ന മട്ടിലാണ് പലരും വിലയിരുത്തിയത്. മണ്ടൻ തീരുമാനമല്ല . ആലോചിച്ചെടുത്ത ചതിയൻ തീരുമാനമാണിത്കേന്ദ്രത്തിന്റെ ദുഷ്ടബുദ്ധിയുടെ ഒന്നാം തരം ഉദാഹരണമാണിത്.2020-21 മുതൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മൂലധന ചെലവിനെ പ്രോത്സാഹിപ്പിക്കാനായുള്ള പ്രത്യേക ധനസഹായം എന്ന പേരിൽ പലിശരഹിത വായ്പ കെടുത്തു തുടങ്ങി, 2020-21 ൽ 12000 കോടി , 2021-22 ൽ14000 കോടി, 2022-23ൽ 81000 കോടി രൂപ വീതമാണ് നൽകിയത്.ഇതിൽ നിന്ന് കേരളത്തിന് എന്തു ലഭിച്ചു? 2020-21 ൽ 0.68 ശതമാനം
മാത്രം, 2021-22 ൽ 1.68 ശതമാനം, 2022-23 ൽ 2.34% ലഭിച്ചു. എന്നാൽ 2023- 24 ൽ ഒന്നും ലഭിച്ചില്ല, അപ്പോൾ 4 വർഷത്തെ ശരാശരിയെടുത്താൽ ഏതാണ്ട് 1.1 ശതമാനം കേരളത്തിന്റെ ജനസംഖ്യാവിഹിതം 2.55 ശതമാനമെന്നോർക്കണം. ഫിനാൻസ് കമ്മീഷൻ പോലും 1.98 ശതമാനം നികുതി വിഹിതം കേരളത്തിന് അനുവദിക്കുമ്പോൾ കേന്ദ്രംമൂലധന വായ്പ പദ്ധതിയിൽ കേരളത്തിന് അനുവദിക്കുന്നത് കേവലം 1.1ശതമാനം മാത്രം.
ഇതിലെവിടെയാണ് ചതി? അതു മനസിലാകണമെങ്കിൽ 2023-24 ൽ കേരളത്തിന്റെ വിഹിതം എങ്ങിനെ പൂജ്യം ശതമാനമായി തീർന്നത് എന്ന്
പരിശോധിക്കണം അപ്പോൾ ചതി മനസിലാകും.മൂലധന ചെലവിനുള്ള വായ്പ പദ്ധതിയുടെ ഒരു പ്രധാന നിബന്ധന ഒരോ വർഷവും അനുവദിക്കുന്ന തുക അതതു വർഷം തന്നെചെലവഴിക്കണമെന്നതാണ്. അല്ലാത്ത പക്ഷം കേന്ദ്രം കുറവായ തുക മറ്റുസംസ്ഥാനങ്ങൾക്കു അനുവദിക്കും.2022- 23 ൽ കേരളത്തിനു കൂടുതൽ തുക അനുവദിച്ചു പക്ഷെ ധനകാര്യ വർഷത്തിന്റെ രണ്ടാം പകുതിയിലാണ് അനുവദിച്ചത്. മറ്റ്സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം പേർക്കും ആദ്യ പകുതിയിലും. ഇതില്‍ കേരളത്തിന് മാർച്ച് 31 നുള്ളിൽ ചെലവഴിക്കണമെന്ന നിബന്ധനയോടെ 60 കോടി രൂപ ലഭിച്ചത് മാർച്ച് 22 നായിരുന്നു.വർഷാരംഭത്തിൽ പണം ലഭിച്ച സംസ്ഥാനങ്ങൾക്ക് വായ്പ ചെലവഴിക്കാൻ സമയംലഭിച്ചു. വർഷാവസാനം വായ്പ ലഭിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കു പണം ചെലവഴിക്കാൻ കഴിയാതെവന്നു. അവർ ചെലവഴിക്കാത്ത തുക അടുത്ത വർഷം മറ്റുസംസ്ഥാനങ്ങളുടെ അലോക്കേഷനിൽ വകയിരുത്തിയപ്പോൾ കേരളത്തിന്2023-24 ൽ ലഭിച്ച തുക പൂജ്യമായി. 2024-25 നും കേന്ദ്രം ചെയ്യുന്നത് ഇതേ ചതി തന്നെയാണ്. ധനകാര്യവർഷം അവസാനിക്കാറായപ്പോൾ 592 കോടി രൂപ അനുവദിക്കുന്നു. ഒരുവിധത്തിലും അത് ഈ വർഷം ചെലവഴിക്കാനാകില്ല. അടുത്ത വർഷം കേരളം വീണ്ടും സംപൂജ്യരാകാനാണു സാധ്യത. ബി.ജെ.പിയുടെ ഈ ചതിക്കെതിരെയാണ് സി പി ഐ എം സമരത്തിനിറങ്ങിയിട്ടുള്ളത്.അളന്നു കുറിച്ചുള്ളച്ചതിക്ക് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുമ്പോൾ അധികാര കസേര തന്ന ജനങ്ങൾ നരിയെയും നരനെയും തിരിച്ചറിഞ്ഞു അത് തിരിച്ചെടുക്കുന്ന കാലം വിദൂരമല്ലെന്ന് ഓർത്താൽ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *