Your Image Description Your Image Description

എല്ലാം ശെരിയാക്കി തരാം എന്ന് പറഞ്ഞു അധികാരത്തിൽ കയറി കട്ടും കൊന്നും ഉണ്ടാക്കിയ കോടികൾ പിണറായിവിജയാണ് പോരാ എന്ന് തോന്നുന്നു. എന്ത് തോന്നിവാസമാണ് ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ കേറിയ ഈ കമികൾ കാണിക്കുന്നത്. പാവങ്ങളുടെ ആവശ്യങ്ങൾക്കു നേരേ കണ്ണടയ്‌ക്കുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം അടുപ്പക്കാർക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന രീതി ഏതു ഭരണ തന്ത്രത്തിലാണുള്ളതെന്ന് അറിയില്ല. പക്ഷേ, അതു നടപ്പാക്കാനുള്ള തലതിരിഞ്ഞ ബുദ്ധിയുള്ള ഒരു സർക്കാർ കേരളത്തിലുണ്ടെന്ന് അറിയാം. അറിയാത്തവർക്ക് സ്വന്തം പ്രവർത്തിയിലൂടെ അതു കാണിച്ചും തെളിയിച്ചും കൊടുക്കാൻ മടിയില്ലാത്ത ഭരണ കർത്താക്കളും ഇവിടെയുണ്ട്. അതിനൊപ്പം, പാവങ്ങളുടെ കണ്ണീരൊപ്പുന്ന പാർട്ടിയും സർക്കാരുമാണു തങ്ങളുടേതെന്ന് ഉദ്‌ഘോഷിക്കാനുള്ള നാണമില്ലായ്മയും ആ സർക്കാരിനെ നയിക്കുന്നവർക്കുണ്ടുതാനും. ഇതിനെ കേരള മോഡൽ കമ്യൂണിസം എന്നു വിളിക്കാം. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടിൽ, നിവൃത്തികേടുകൊണ്ട് പൊരിവെയിലിൽ സമരം നടത്തുന്ന കുറെപ്പേർ സർക്കാരിന്റെ മൂക്കിനു താഴെത്തന്നെയുണ്ട്. ആശാവർക്കർമാർ എന്ന അവർ ആവശ്യപ്പെടുന്നത് അവർക്കു ലഭിക്കുന്ന 7000 രൂപയുടെ ഓണറേറിയം വർധിപ്പിക്കണമെന്നാണ്. ജോലിയിൽ നിന്നു പിരിയുമ്പോൾ റിട്ടയർമെന്റ് ആനുകൂല്യം നൽകണമെന്നും ആവശ്യമുണ്ട്. പണമില്ലെന്ന സ്ഥിരം പല്ലവി പാടി അതു പരിഹാസപൂർവം നിരാകരിച്ച സർക്കാരാണ് തൊട്ടുപിന്നാലെ, സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന പേരിൽ ഡൽഹിയിൽ പോയി മടങ്ങുന്ന വ്യക്തിക്ക് അഞ്ചു ലക്ഷം രൂപ കൂട്ടിക്കൊടുത്തത്. പിഎസ്സി അംഗങ്ങൾക്കു ശമ്പളം, പെൻഷൻ ഇനങ്ങളിലും ലക്ഷങ്ങൾ വർധിപ്പിച്ചു. ഹൈക്കോടതിയിൽ കേസുവാാദിക്കുന്ന സർക്കാർ അഭിഭാഷകരുടെ ശബളത്തിലും ലക്ഷങ്ങളുടെ വർധന. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിൽ പി.എസ്.സി അംഗങ്ങളുടെയും സർക്കാർ അഭിഭാഷകരുടെയും ശമ്പള വർധന സംബന്ധിച്ച സർക്കാർ തീരുമാനം എങ്ങനെയാണ് ന്യായീകരിക്കാനാകുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും പെൻഷൻ വിതരണത്തിലെ വൈകലും ഇത്തവണത്തെ ബജറ്റിൽത്തന്നെ പ്രതിഫലിച്ചിട്ടുണ്ട്. പുതിയ നികുതി ഭാരം ചുമത്തിയിട്ടും, അതിന്റെ ഫലപ്രാപ്തി കണ്ടെത്താനാകാത്ത സാഹചര്യം സർക്കാരിനെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തിൽ പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുന്നതിൽ എന്ത് നീതിയുണ്ട്? പി.എസ്.സി അംഗങ്ങൾ സാധാരണക്ക് മേലുള്ള സൗകര്യങ്ങളോടുകൂടിയ സ്ഥാനത്താണുള്ളത്. സർക്കാർ അഭിഭാഷകരും അവരുടെ പ്രതിഫലനത്തിനൊപ്പം നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. ഇവർക്കുള്ള ശമ്പളവർധനയിലൂടെ, സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിന് ആനുകൂല്യം ലഭിക്കുമോ? പൊതുജനത്തിനായുള്ള ക്ഷേമപദ്ധതികളിൽ കത്രികവെക്കുന്ന സർക്കാർ തന്നെ ചില ശ്രേണികളുടെ ശമ്പളം കൂട്ടുന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാധാനപരിശോധനകൾ സർക്കാർ നടത്തണമെന്നതാണ് യുക്തി. ചെലവ് കുറയ്‌ക്കൽ, വരുമാന ഉറവിടങ്ങൾ ശക്തിപ്പെടുത്തൽ എന്നീ വഴി അന്വേഷിക്കാതെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.പൗരന്മാരുടെ നികുതിപ്പണം വിനിയോഗിക്കുന്നത് തികച്ചും ഉത്തരവാദിത്വത്തോടെയായിരിക്കണം.

 

എന്തിനീ സർക്കാർ ?

അവസാനിക്കണം പിണറായിയുടെ നാറിയ ഭരണം …
ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുന്ന സർക്കാർ
സംസ്ഥാന ഖജനാവ് CPMന്റെ തറവാട് സ്വത്തല്ല…
ഖജനാവ് കാലി പാവങ്ങള്‍ക്കു പരിഹാസം ഇഷ്ടക്കാർക്ക് വാരിക്കോരി

Leave a Reply

Your email address will not be published. Required fields are marked *