Your Image Description Your Image Description
Your Image Alt Text
മുൻ ക്രിക്കറ്റ് താരം അമ്ബാട്ടി റായുഡു വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിലാണ് രാജി.
രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നും, രാജി സമര്‍പ്പിച്ചെന്നും അമ്ബാട്ടി റായുഡു അറിയിച്ചു. ഡിസംബര്‍ അവസാനവാരമാണ് അപ്രതീക്ഷിതമായി അമ്ബാട്ടി റായുഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് പാര്‍ട്ടി അംഗത്വമെടുത്തത്. എന്നാല്‍ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
”വൈഎസ്‌ആര്‍സിപി പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികള്‍ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി.” – എക്സ് പ്ലാറ്റ്ഫോമിലെ ലഘു കുറിപ്പില്‍ അമ്ബാട്ടി റായുഡു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *